നമ്മളെല്ലാവരും തന്നെ ചെയ്യുന്ന ഒരു പ്രവർത്തിയാണ് നഖം വെട്ടുക എന്നുള്ളത്. ദിവസവും അല്ലെങ്കിൽ കൂടിയും ആഴ്ചയിലൊരിക്കലും രണ്ടാഴ്ച കൂടുമ്പോഴോ നഖം വെട്ടുന്നത് ശരീരത്തിന്റെ വൃത്തിയുടെ ഭാഗമായിട്ടാണ്. നഖം വെട്ടുന്നത് ഒരു തെറ്റായ കാര്യമല്ല. എന്നാൽ നഖം വെട്ടുന്നത് ചില ദിവസങ്ങളിലും ചില സമയങ്ങളിൽ ആകുന്നത് പലതരത്തിലുള്ള ദോഷങ്ങളും നിങ്ങൾക്കും, നിങ്ങളുടെ വീട്ടിലേക്കും ഉണ്ടാക്കിവയ്ക്കുന്നു. ഏറ്റവും പ്രധാനമായും നഖം വെട്ടുന്നതിന് അനുയോജ്യമല്ലാത്ത ദിവസങ്ങൾ ആണ് ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങൾ. ഈ ദിവസങ്ങളിൽ നഖം വെട്ടുന്നത് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നു.
എന്നതുകൊണ്ട് തന്നെ പരമാവധിയും ഇങ്ങനെയുള്ള ദിവസങ്ങൾ മനസ്സിലാക്കി ഒഴിവാക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ചില സമയങ്ങൾ. പ്രധാനമായും നഖം വെട്ടുന്നത് ദോഷമുണ്ടാക്കുന്ന ഒരു സമയമാണ് സന്ധ്യാസമയം. സന്ധ്യയ്ക്ക് ആറുമണി മുതൽ ഏഴര വരെയുള്ള സമയത്ത് ഒരിക്കലും ഒരു കാരണവശാലും നഖം വെട്ടാൻ പാടുള്ളതല്ല. കാരണം ഈ സമയത്ത് നഖം വെട്ടുന്നത് വീട്ടിലേക്ക് നെഗറ്റീവ് എനർജി കൊണ്ടുവരികയും, ആളുകളുടെ ദോഷത്തിന് കാരണമാവുകയും ചെയ്യുന്നു.
വീടു മുടിയാൻ ഈ ഒരു കാരണം മാത്രം മതി. അതുപോലെതന്നെ നഖം വെട്ടുന്ന സമയത്ത് ഒരിക്കലും വീടിന്റെ സ്റ്റെപ്പിലോ, കട്ടിളയുടെ മുകളിലോ ഇരുന്ന് ചെയ്യരുത്. ഇതും ദോഷം ഉണ്ടാക്കുന്നു. എന്നാൽ ചില ആളുകൾക്കെങ്കിലും നഖം കടിച്ചു തുപ്പുന്ന ഒരു ശീലമുണ്ട്. ഇത് വീടിന് ദോഷം ഉണ്ടാക്കുന്നു, ദാരിദ്ര്യവും പട്ടിണിയും നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരാൻ കാരണമാവുകയും ചെയ്യുന്നു.