പലപ്പോഴും ഗർഭാശയ മുഴകൾ ഉണ്ടാകുന്നത് നാം പൊതുവേ കേൾക്കുന്ന കാര്യങ്ങളാണ്. എന്നാൽ എല്ലാ തരം ഗർഭാശയം മുഴകളും ക്യാൻസറുകളാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഗർഭാശയ മുഴകൾക്ക് മിക്കപ്പോഴും ലക്ഷണം കുറവാണോ എന്നതുകൊണ്ട് തന്നെ പലരും തിരിച്ചറിയാതെ പോകാറുണ്ട്. അതുകൊണ്ടുതന്നെ ചെറിയ ചില ലക്ഷണങ്ങൾ കാണുമ്പോഴെങ്കിലും നാം ഇതിന് വലിയ പരിഗണന നൽകേണ്ടതുണ്ട്.
പലപ്പോഴും അവഗണിച്ച് പോകുന്ന ചില ലക്ഷണങ്ങൾ ആയിരിക്കാം നിങ്ങളുടെ വയറിലുള്ള ഗർഭാശയ മുഴകളുടെയും ഗർഭാശയ ക്യാൻസറിന്റെയും ലക്ഷണങ്ങളായി കാണുന്നത്.എന്നാൽ എപ്പോഴും ഇത്തരത്തിലുള്ള ഗർഭാശയം മുഴകളെല്ലാം ക്യാൻസർ ആകണമെന്ന് നിർബന്ധമില്ല. പലപ്പോഴും ക്യാൻസർ അല്ലാതെ തന്നെയുള്ള ചെറിയ മുഴകളും തടിപ്പുകളും ഗർഭാശയത്തിൽ ഉണ്ടാകാറുണ്ട്. ഗർഭാശയത്തിൽ തന്നെ പല ഭാഗത്തായാണ് ഇത്തരം മുഴകൾ ഉണ്ടാകാനുള്ള സാധ്യതകൾ.
ചില ആളുകൾക്ക് ഗർഭാശയത്തിന്റെ മുഖത്തായി ഇത്തരം മുഴകൾ കാണാറുണ്ട്. എന്നാൽ ചിലർക്ക് ഗർഭാശയത്തിനകത്ത് ഇത്തരം മുഴകൾ പ്രത്യക്ഷപ്പെടാം. ഇവർ ഇവയുടെ വലുപ്പം ചെറുതാണ് എങ്കിൽ വേദന ഉണ്ടാക്കുന്നില്ല. എന്നതുകൊണ്ട് തന്നെ പലരും ഇതിനെ തിരിച്ചറിയാതെ പോകുന്നു. മിക്ക സാഹചര്യങ്ങളിലും ഇത്തരം മുഴകൾ ഉണ്ടാകുന്നു കൊണ്ട് കാണുന്ന ഒരു ലക്ഷണം എന്നത് പീരിയഡ്സ് വളരെ നേരത്തെ തന്നെ വരുന്നു എന്നതാണ്.
ഒരു പീരീഡ്സീനു ശേഷം 21 ദിവസം ആകുമ്പോഴേക്കും അടുത്തത് തുടങ്ങുന്നുണ്ട് എങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഇതുവരെയില്ലാത്ത സഹനയമായ വേദന ഈ പീരിഡ്സിനെ തുടർന്ന് ഉണ്ടാകുന്നുണ്ടെങ്കിലും ഇത് ചില ലക്ഷണങ്ങൾ ആയിരിക്കാം. ചിലർക്ക് ഈ മുഴകൾ ഉള്ളതുകൊണ്ട് തന്നെ പിരീഡ് അമിതമായി രക്തസ്രാവം ഉണ്ടാകാം.