മോഹൻലാലിൻറെ പുതിയ വീട്ടിലേക്ക് നിരവധി താരങ്ങളാണ് അദ്ദേഹത്തിൻറെ വീട് കാണുവാൻ വേണ്ടി എത്തിയത്. അതിൻറെ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയകളിലും എത്തിയിരിക്കുന്നു. ഇപ്പോളിതാസ്താ സാക്ഷാൽ മമ്മൂക്ക തന്നെ മോഹൻലാലിൻറെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ തന്നെ .സോഷ്യൽ മീഡിയയിൽ രണ്ടുപേരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച മോഹൻലാൽ ക്യാപ്ഷൻ ആയി കൊടുത്തത് ഇഛാക്ക എന്ന് തന്നെ ആയിരുന്നു. ഏറ്റവും കൂടുതൽ വൈറലായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ നമ്മുടെ രണ്ട് സൂപ്പർ താരങ്ങളുടെയും ഫോട്ടോകൾ.
രണ്ടുപേരും ഒരുമിച്ചു വരുമ്പോൾ എന്തായാലും സോഷ്യൽ മീഡിയ ഒന്നും നിന്ന് കത്തും. അത് ഇന്ന് സംഭവിച്ചിരിക്കുകയാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യവും. ലാലേട്ടന്റെ പുതിയ വീട്ടിൽ നിരവധി പ്രമുഖർ വന്നിരുന്നു. എന്നാൽ സിനിമ മേഖലയിൽ നിന്നുമുള്ള പല മുഖ്യ ആൾക്കാരും കുറവായിരുന്നു വന്നത് .അവരൊക്കെ അവരുടെ ഒഴിവുസമയങ്ങൾ നോക്കി എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെക്കെയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോൻ മോഹൻലാലിൻറെ പുതിയ വസതിയിൽ എത്തിയത്. അവിടെനിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇന്നിതാ സാക്ഷാൽ മമ്മൂക്ക തന്നെ എത്തിയിരിക്കുകയാണ്. ലാലേട്ടന്റെ വീട്ടിൽ രമേഷ് പിഷാരടിയും മമ്മൂക്കയും സഹിതമാണ് എത്തിയത്. രമേശ് പിഷാരടിയും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിൽക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ ഫോട്ടോഗ്രാഫർ ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്നും പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ രമേഷ് പിഷാരടി ചിത്രങ്ങൾ പങ്കുവെച്ചത്.