`

ഐഎഎസ് ഒന്നാം സ്ഥാനത്തോടെ പാസായ പെൺകുട്ടിയുടെ അച്ഛനെ കണ്ട് സ്റ്റേജിൽ ഉള്ളവരും നാട്ടുകാരും ഞെട്ടി.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന വിപിൻ ദാസ്. അച്ഛനോ… നിങ്ങളോ.. അങ്ങനെ ഒരു പേര് നിങ്ങൾക്ക് ചേരില്ല കാമഭ്രാന്തൻ എന്ന് വിളിക്കുന്നത് ആകും നല്ലത്. സ്വന്തം ഭാര്യയെ കാമം മൂത്ത് ബലാൽക്കാരമായി അനുഭവിക്കാൻ ചെന്ന് കൊലപ്പെടുത്തിയ കാമഭ്രാന്തൻ. സ്വന്തം മകളുടെ രഹസ്യ ഭാഗങ്ങൾ ഒളിഞ്ഞുനോക്കി സുഖം അനുഭവിക്കുന്ന ഞരമ്പുരോഗി.

   

മോളെ ഞാൻ… വേണ്ട നിങ്ങൾ ഒന്നും ഇനി പറയേണ്ട… ഞാൻ കണ്ടിടത്തോളം കേട്ടിടത്തോളം മതി ഈ അച്ഛൻറെ സ്വരൂപം .നിങ്ങൾ ഇപ്പോൾ തിരിച്ച് വന്ന ജയിലിലേക്ക് തന്നെ പോയിക്കോളൂ. ഭാര്യയെ പരലോകത്ത് പറഞ്ഞയച്ചതിന് സമൂഹം തന്ന ബഹുമതി ഏറ്റുവാങ്ങിയത് അല്ലേ അങ്ങോട്ട് തന്നെ പൊക്കോളൂ… നിങ്ങൾക്ക് അവിടെ ആണ് പറ്റിയ സ്ഥലം അല്ലെങ്കിൽ സ്വന്തം അച്ഛൻ നശിപ്പിച്ച മകളായി ജീവിക്കേണ്ടി വരും ഞാൻ.

അഞ്ജനയുടെ വാക്കുകൾക്ക് വാൾമുനയെക്കാൾ മൂർച്ച കൂടി. ഇതെല്ലാം കണ്ണിമ വെട്ടാതെ കേട്ട് നിൽക്കാനെ പ്രഭാകരന് കഴിഞ്ഞുള്ളൂ. പെയിൻ ഗസ്റ്റ് ആയി നിൽക്കുന്ന വീടിൻറെ മുൻവശത്തെ വാതിൽ കൊട്ടിയടച്ച് അഞ്ജന അകത്തേക്ക് പോയി. കൈയിൽ പിടിച്ച തുണി സഞ്ചിയും ആയി പ്രഭാകരൻ കണ്ണുകൾ തുടച്ച് ആ വീടിൻറെ പടികൾ ഇറങ്ങി നടന്നു പ്രഭാകരൻ. സ്വന്തം ഭാര്യയെ കൊന്നതിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചവൻ .ഒരു ബിൽഡിംഗ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു അങ്ങനെയിരിക്കെ ആണ് ഒരു സുപ്രഭാതത്തിൽ ഭാര്യയെ കൊന്നു എന്ന് നാടു മുഴുവനും പാട്ടാവുന്നത്.

അന്ന് 12 വയസ്സുകാരി അഞ്ജന എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പകച്ചു നിൽക്കുന്നിടത്ത് നിന്നാണ് അച്ഛനെ പോലീസ് കൊണ്ടുപോകുന്നത്. പ്രഭാകരന് ബന്ധുക്കളായി ആരുമില്ല. ചെറുപ്പത്തിൽ എവിടെയോ നിന്ന് വന്നു കൂടിയതാണ് ഈ നാട്ടിൽ. പഠിക്കാനുള്ള കഴിവ് നല്ല വ്യക്തിത്വവും പ്രഭാകരനെ നല്ലവനായി നാട്ടുകാരുടെ മനസ്സിൽ ഇടംപിടിച്ചു.

നിർദ്ധന കുടുംബങ്ങളിലെ കുട്ടികളെ സ്പോൺസർ മുഖേനെ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ട് നാട്ടിൽ അവരുടെ സഹായം കൊണ്ടാണ് പ്രഭാകരൻ പഠിച്ചതും വളർന്നതും. സംഘടനയിലെ മുതിർന്ന വ്യക്തി രവി ചേട്ടനാണ് പ്രഭാകരന്റെ കാര്യങ്ങൾ കൂടുതലായി നോക്കിയിരുന്നത്. രവിചേട്ടന് മക്കളില്ല പ്രഭാകരന്റെ സ്വഭാവും പെരുമാറ്റവും രവിച്ചേട്ടനെ പ്രഭാകരയിലേക്ക് കൂടുതൽ അടുപ്പിച്ചു.