`

എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ഈ ഭക്ഷണമാണ് നമ്മെ നശിപ്പിക്കുന്നത്.

ഇന്ന് ഫാറ്റി ലിവർ എന്ന രോഗാവസ്ഥ ഇല്ലാത്ത ആളുകളുടെ എണ്ണം വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇത് നിസാരമായി കാണുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ ഇത് അത്ര നിസ്സാരക്കാരനായ ഒരു രോഗമല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ അറിവില്ലായ്മ കൊണ്ടാണ് പലപ്പോഴും ഇത് ഒരു നിസ്സാരമാണ് എന്ന് കരുതി തള്ളിക്കളയുന്നത്. ഈ രോഗത്തിന്റെ തീവ്രത എന്ന് പറയുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളതാണ്. പലപ്പോഴും യൂറിക് ആസിഡ് പോലുള്ള ഘടകങ്ങളെ പ്യൂരിഫൈ ചെയ്തു ശരീരത്തിൽ നിന്നും ഒഴിവാക്കുന്ന ഒരു അവയവമാണ്.

   

എന്നാൽ കരൾ ശരീരത്തിൽ പണിമുടക്ക് ഉണ്ടാക്കിയാൽ ഈ യൂറിക്കാസിഡ് പോലുള്ള വിഷ വസ്തുക്കൾ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും, ശരീരത്തിന്റെ ചില രോഗാവസ്ഥകൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ പല അവയവങ്ങളുടെയും നിയന്ത്രണത്തിനും, പല ശാരീരിക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതും ഈ കരൾ ആണ് എന്ന ചിന്ത നമുക്ക് ഉണ്ടാകണം. വണ്ണം വയ്ക്കുന്ന സമയത്ത് ശരീരത്തിന് ത്വക്കിന് താഴെയായി കൊഴുപ്പ് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്.

അതുപോലെതന്നെ കരളിന് പുറമേ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത്. നമുക്കെല്ലാവർക്കും തന്നെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്, അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി ആഹാരങ്ങൾ. ഈ അരി ആഹാരങ്ങളാണ് മിക്കപ്പോഴും ശരീരത്തിന് ഇത്രയും രോഗങ്ങൾ ഉണ്ടാക്കാൻ കാരണം. മുട്ട, മാംസാഹാരങ്ങൾ എന്നിവയൊന്നും യഥാർത്ഥത്തിൽ പ്രശ്നക്കാരല്ല. അതുകൊണ്ടുതന്നെ കാർബോഹൈഡ്രേറ്റും, മധുരവും ഒരു പരിധി വരെ ഒഴിവാക്കിയാൽ പല രോഗങ്ങളെയും നിയന്ത്രിക്കാം.