ഉലുവ എന്നത് നാം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു വിഭവമാണ്. ഇത് ഒരുപാട് ശാരീരിക ഗുണങ്ങൾ നൽകാനാകുന്ന ഒന്നാണ്. ധാരാളം ഫൈബറും, ലവണങ്ങളും, ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒന്നാണ് എന്നതുകൊണ്ടുതന്നെ, വയറു സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ല ഒരു പരിഹാരമാണ് ഉലുവ. പലപ്പോഴും മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് ഉലുവ സഹായകമാകാറുണ്ട്. അതുകൊണ്ടു തന്നെ നാം ദിവസവും അല്പം ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ഗുണം ചെയ്യുന്നു.
ചെറു പ്രായമുള്ള സ്ത്രീകൾക്ക് ആണെങ്കിലും പിരീഡ്സ് സംബന്ധമായ വയറുവേദനയും മറ്റും അമിതമായി ഉണ്ടാകാറുണ്ട് ഈ പ്രശ്നത്തിന് പരിഹരിക്കുന്ന ഉലുവ ഒരു നല്ല മാർഗമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥലത്ത് സ്ഥിതിയിൽ നിലനിർത്തുന്നത് വളരെ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് ദഹനേന്ദ്രിയ വ്യവസ്ഥ. ഈ ദഹന വ്യവസ്ഥയെ വളരെ കൃത്യമായി നടത്തുന്നതിന് സഹായിക്കുന്ന ഒരു വസ്തുവാണ് ഉലുവ.
ദിവസവും അല്പം ഉലുവ ഭക്ഷണത്തിൽ പാകം ചെയ്തു കഴിക്കുകയോ, ദിവസം ആരംഭിക്കുന്നത് തന്നെ ഉലുവ കഴിച്ചു കൊണ്ടാകുന്നതോ വളരെയധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. രാത്രിയിൽ കുതിർത്ത ഉലുവ അല്പം ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കുന്നത് നല്ലപോലെ ശാരീരിക ഗുണങ്ങൾ നൽകുന്നു.
മാംസാഹാരങ്ങൾ കുറയ്ക്കുന്നത് ശരീരത്തിന് ഗുണകരമാണ് എന്നതുകൊണ്ട്, പച്ചക്കറി വിഭവങ്ങളിൽ ഉലുവ ഉൾപ്പെടുത്തിക്കൊണ്ട് പാകം ചെയ്ത് കഴിക്കാവുന്നതാണ്. ശരീര ഭാരം കുറയ്ക്കുന്നതിനും ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായം ആകുന്നു. ഇത്രയൊക്കെ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഉലുവ കഴിക്കാൻ ഒരിക്കലും മടി കാണിക്കരുത്.