`

ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങളുടെയും മൂല കാരണം ആരംഭിക്കുന്നത് ദഹന വ്യവസ്ഥയിൽ.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരുവിധം പെട്ട എല്ലാ രോഗങ്ങളുടെയും മൂല കാരണം നമ്മുടെ ദഹന വ്യവസ്ഥ തന്നെയാണ്. ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള തകരാറുകൾ കൊണ്ടാണ് ശരീരത്തിന് പലഭാഗങ്ങളിലും ഉണ്ടാകുന്ന രോഗാവസ്ഥകളും ഉണ്ടാകുന്നത്. അത് തൊക്കിലുണ്ടാകുന്ന ചൊറിച്ചിൽ അലർജി തുടങ്ങിയ പ്രശ്നങ്ങളും മറ്റ് പല പ്രശ്നങ്ങളും ഈ ദഹന വ്യവസ്ഥ കൊണ്ട് തന്നെയാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളെയും ചികിത്സിക്കുന്നതിന് ആദ്യമേ നമ്മുടെ ദഹന വ്യവസ്ഥ കൃത്യമാണോ എന്ന് ഡോക്ടേഴ്സ് ചോദിക്കാറുണ്ട്. മൈഗ്രേൻ തലവേദനയ്ക്ക് വർഷങ്ങളായി ചികിത്സ നടത്തുന്ന ആളുകൾ ഉണ്ടാകും.

   

എന്നാൽ ഇപ്പോഴും ഇതിന് ഒരു പരിഹാരം ആയിട്ടില്ല എന്നതാണ് വേദനിപ്പിക്കുന്ന കാര്യം. പ്രധാനമായും മൈഗ്രേനെ തലയിൽ ചികിത്സ കൊടുത്തതുകൊണ്ട് കാര്യമില്ല, ഇതിന്റെ ചികിത്സ നൽകേണ്ടത് ഇവരുടെ ദഹന വ്യവസ്ഥയിലാണ്. ദഹന വ്യവസ്ഥയിൽ തകരാറുണ്ട് എന്നത് മൈഗ്രേൻ ഉള്ളവരുടെ കാര്യത്തിൽ തീർച്ചയാണ്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളും, ദഹന സംബന്ധമായ പ്രശ്നങ്ങളും, കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിച്ചാൽ തന്നെ ഈ മൈഗ്രീൻ പൂർണമായും മാറിക്കിട്ടും.

മൈഗ്രൈൻ മാത്രമല്ല, തലയിൽ അമിതമായി ഉണ്ടാകുന്ന താരന്റെയും കാരണക്കാരൻ ദഹനേന്ദ്രിയ വ്യവസ്ഥയിലെ പ്രശ്നങ്ങളാണ്. വെരിക്കോസ് വെയിൻ ഉണ്ടായി ആളുകൾക്ക് ആ ഭാഗം ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയിലേക്കും, അവിടെ നിന്നും ചലം ഒലിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ടെങ്കിൽ ഇവരുടെ ദഹന വ്യവസ്ഥ പരിശോധിക്കുന്നത് ഉത്തമമാണ്. ഇത്തരത്തിൽ ഒരു മനുഷ്യന്റെ ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങളുടെയും അടിസ്ഥാനം ദഹന വ്യവസ്ഥയാണ് എന്ന് പറയാനാകും.