പലപ്പോഴും മൂത്രമൊഴിക്കുന്ന സമയത്ത് ഈ മൂത്രം പോയ ഭാഗത്ത് പത ഉണ്ടാകുന്നതായി കാണപ്പെടാറുണ്ട്. ഇത്തരത്തിൽ പത ഉണ്ടാകുന്നതിന് ചില ആരോഗ്യ കാരണങ്ങൾ ഉണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും ജിമ്മിൽ പോയി എക്സസൈസ് ചെയ്യുന്ന ആളുകൾ പ്രോട്ടീൻ പൗഡർ കഴിക്കാറുണ്ട് ഇങ്ങനെ കഴിക്കുന്നതുകൊണ്ട് തന്നെ ആളുകൾക്ക് മൂത്രത്തിൽ പത ഉണ്ടാകാം. അതുപോലെതന്നെ അമിതമായി വ്യായാമം ചെയ്യുന്ന സമയത്തും ആളുകൾക്ക് മൂത്രത്തിൽ പത അനുഭവപ്പെടുന്നതായി കാണാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്നതും ഒരു രോഗകാരണം അല്ല. എന്നാൽ എപ്പോഴാണ് മൂത്രത്തിൽ പത കാണുന്നത് രോഗകാരണമായി മാറുന്നത് എന്ന് നാം മനസ്സിലാക്കണം.
പ്രധാനമായും പ്രമേഹം ഉള്ള ആളുകൾക്ക് മൂത്രത്തിൽ പത ഉണ്ടാകുന്നുണ്ട്,എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം തന്നെ അമിതമായി ബ്ലഡ് പ്രഷർ കൂടുന്നതിന്റെ ഭാഗമായും മൂത്രത്തിൽ പത ഉണ്ടാകാം. പലപ്പോഴും കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഭാഗമായി അമിതമായി പ്രഷർ കൂടാം. ഇത് മൂലം തല ഭാഗത്ത് അമിതമായി വേദന അനുഭവപ്പെടുകയും, തലയ്ക്ക് വല്ലാതെ കനം തോന്നുകയും ചെയ്യാം.
കിഡ്നിക്ക് തകരാർ ഉണ്ടാകുന്ന സമയത്ത് കിഡ്നിയിലൂടെ അരിച്ചുപോകുന്ന വേസ്റ്റ് വസ്തുക്കളോടൊപ്പം തന്നെ ആവശ്യമുള്ള വസ്തുക്കൾ കൂടി അരിച്ചു പോകുന്നതുകൊണ്ടാണ് ഇത്തരത്തിൽ മൂത്രത്തിൽ പത രൂപപ്പെടുന്നത്. ഇങ്ങനെ മൂത്രത്തിൽ പത രൂപപ്പെടുന്ന സമയത്ത് മനസ്സിലാക്കിയിരിക്കുക കിഡ്നിക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ മൂത്രമൊഴിക്കുന്ന സമയത്ത് ഇതിൽ പത ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുകയും, ഈ പത എന്തിന്റെ കാരണമായിട്ടാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുകയും വേണം. ഇതിനെ ഒരു യൂറോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്.