`

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൂടെയുള്ള ചില നക്ഷത്രക്കാർ.

ജ്യോതിഷ ശാസ്ത്രത്തിൽ പ്രധാനമായി 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. ഓരോ നക്ഷത്രത്തിൽ ജനിച്ചവരും ഓരോ ദേവന്മാരായിരിക്കും പ്രത്യേകമായും ഉള്ളത്. അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഓരോ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടായിരിക്കും. പ്രധാനമായും ചില നക്ഷത്രക്കാർക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ജന്മനാ തന്നെ അവരോടൊപ്പം ഈ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്നതാണ് പ്രത്യേകത. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ നക്ഷത്ര പൂജാതനായിട്ടുള്ള നക്ഷത്രക്കാരെ തിരിച്ചറിയാം.

   

കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് രോഹിണി നക്ഷത്രമാണ്. ശ്രീകൃഷ്ണ ഭഗവാന്റെ സ്വന്തം നക്ഷത്രമാണ് രോഹിണി നക്ഷത്രം. അതുകൊണ്ടുതന്നെ ഭഗവാനുമായുംമനസ്സുകൊണ്ട് ഏറ്റവും കൂടുതലായി അടുപ്പമുള്ള ആളുകൾ ആയിരിക്കും. ഇവർ ചെയ്യുന്ന ഏത് പ്രവർത്തിയിലും ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കും. രണ്ടാമതായി ഭഗവാന്റെ അനുഗ്രഹമുള്ള നക്ഷത്രമാണ് രേവതി നക്ഷത്രം. ഭഗവാന്റെ ഒരു ചിത്രം ഇവരുടെ പൂജാമുറിയിൽ വച്ച് ദിവസവും പ്രാർത്ഥിക്കുന്നതും വിളക്ക് കൊളുത്തുന്നതും ഉത്തമമാണ്.

തിരുവോണം, പൂയം, പുണർതം, പൂരുരുട്ടാതി, തൃക്കേട്ട, എന്നീ നക്ഷത്രത്തിൽപ്പെട്ട ആളുകൾക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ഉണ്ട്. അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും ഇവർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും, പാൽപ്പായസം വഴിപാടായി നൽകുന്നതും ഇവരുടെ ജീവിത വിജയത്തിന് സഹായകമാണ്. ഇവരോടൊപ്പം എപ്പോഴും ഈശ്വരനുഗ്രഹം ഉണ്ടായിരിക്കാനും ഇത് സഹായിക്കുന്നു. എപ്പോഴും ഈശ്വര ചിന്തയോടും പ്രാർത്ഥനയോടും കൂടി ആയിരിക്കുന്ന ആളുകളുടെ ജീവിതത്തിൽ നന്മ മാത്രമേ സംഭവിക്കുകയുള്ളൂ. ചില പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും കാര്യസാധ്യം സാധ്യമാണ്.