`

മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഇത് കിഡ്നി രോഗം ആയിരിക്കും.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് കിഡ്നി. പലപ്പോഴും ഒരു മനുഷ്യ ശരീരത്തിലെ ഹോർമോണുകളുടെ ബാലൻസ് നിലനിർത്തുന്നത് കിഡ്നിയാണ്. കിഡ്നിക്ക് രോഗാവസ്ഥ ഉണ്ടാകുന്ന സമയത്ത് ശരീരത്തിന്റെ ഹോർമോണുകൾക്ക് ഇൻ ബാലൻസ് ഉണ്ടാക്കുകയും, ഇത് പലവിധമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കളെ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്നതിനെ പ്രവർത്തിക്കുന്ന ഒരു അവയവമാണ് കിഡ്നി. അതുകൊണ്ടുതന്നെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ശരീരത്തിന് പൂർണ്ണമായ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്.

   

ഒപ്പം തന്നെ ശരീരത്തിലെ ആസിഡുകളുടെയും മറ്റും തോത് ശരിയായ അളവിൽ നിലനിർത്തുന്നതും കിഡ്നിയാണ്. കിഡ്നിക്ക് രോഗം സംഭവിക്കുന്ന സമയത്ത് നമുക്ക് തന്നെ ലക്ഷണങ്ങൾ പുറമേ കാണാറുണ്ട്. ഈ ലക്ഷണങ്ങളെ തിരിച്ചറിയാൻ ആയാൽ ആരംഭഘട്ടത്തിലെ കിഡ്നി രോഗങ്ങളെ മാറ്റിയെടുക്കാനുള്ള ചികിത്സകൾ നൽകാനാകും. മൂത്രമൊഴിക്കുന്ന സമയത്ത് ചിലർക്ക് എങ്കിലും മൂത്രത്തിൽ പത ഉണ്ടാകുന്നതായി കാണാറുണ്ട്. ഇത് മൂത്രത്തിലൂടെ പ്രോട്ടീൻ പുറത്തു പോകുന്നതുകൊണ്ടാണ്.

പ്രോട്ടീൻ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം ആണ്. എന്നാൽ കിഡ്നിക്ക് രോഗാവസ്ഥകൾ ബാധിക്കുന്ന സമയത്ത് പ്രോട്ടീനെ കൂടി കിഡ്നി അരിച്ച് കളയുന്നതായി കാണാം. ഇതുകൊണ്ടാണ് മൂത്രത്തിൽ പത രൂപപ്പെടുന്നത്. പത രൂപപ്പെടുന്നത് മാത്രമല്ല, ശരീരത്തിന്റെ പല ഭാഗങ്ങളിലായി നീര് ഉണ്ടാകുന്നതും ഈ കിഡ്നി രോഗങ്ങളുടെ ഭാഗമായി കാണാം. പ്രധാനമായും കണ്ണിന് താഴെയുള്ള ഭാഗത്ത് നീര് ഉണ്ടാവുകയും, അതുപോലെതന്നെ കാലിന്റെ പാദങ്ങളിൽ നീര് വന്ന് കാല് വീർക്കുകയും, കാലിന്റെ നിറത്തിൽ വ്യത്യാസം വരികയും ചെയ്യാം.