`

തിമിരം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വേണ്ടിയുള്ള ചില നിർദ്ദേശങ്ങൾ.

തിമിരം എന്ന രോഗാവസ്ഥയെക്കുറിച്ച് നമുക്ക് കേട്ട് കേൾവിയെങ്കിലും ഉണ്ടായിരിക്കും. കണ്ണിന്റെ ലെൻസുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പലപ്പോഴും നമ്മുടെ ശരീരത്തിന് അകത്തുള്ള ചില മിനറൽസുകളുടെയും വിറ്റാമിനുകളുടെയും പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ തിമിരം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം എന്നു പറയുന്നത്, ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ലവണങ്ങളിലൂടെയും വിറ്റാമിനുകളിലൂടെയുമാണ്. എന്നാൽ ഈ ലവണങ്ങൾ അമിതമായി ശരീരത്തിലേക്ക് ഉണ്ടാകുന്ന സമയത്ത് ഇത് കൊഴുപ്പുമായി ലയിച് കണ്ണുകളുടെ ലെൻസുകളെ ബാധിക്കുകയും ഇതുമൂലം തിമിരം പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

   

അതുകൊണ്ടുതന്നെ എന്തുതന്നെ ആയാലും അമിതമായാൽ വിഷമാണ് എന്ന് മനസ്സിലാക്കുക. പ്രധാനമായും ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിക്കുന്ന സമയത്ത് ശരീരത്തിന് ലെൻസുകൾക്ക് തകരാർ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ അമിതമായി പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അനാവശ്യമായി ഡ്രസ്സ് അനുഭവിക്കുന്ന ആളുകൾക്കും കണ്ണുകളുടെ ലെൻസുകൾക്ക് പെട്ടെന്ന് ഡാമേജ് ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്.

പുകവലി ഇതിനെ ആക്കം കൂട്ടുന്നു. പ്രത്യേകിച്ച് രോഗാവസ്ഥകളുടെ ഭാഗമായി അല്ലാതെ തന്നെ സ്റ്റിറോയ്ഡുകൾ ശരീരത്തിൽ ഇഞ്ചക്ട് ചെയ്യുന്നതും ഇത്തരത്തിൽ ലെൻസുകളുടെ ആരോഗ്യം നഷ്ടപ്പെടാൻ കാരണമാകുന്നു. നമ്മുടെ ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ ഇല വർഗ്ഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത്തരം സാഹചര്യങ്ങൾ വരാതിരിക്കാൻ നമുക്ക് സാധിക്കും. കാർബോഹൈഡ്രേറ്റും ഗ്ലൂക്കോസ് കണ്ടന്റും അമിതമായുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ പരമാവധി കുറച്ചു കഴിക്കാൻ മാത്രം ശ്രമിക്കുകയും ചെയ്യുകയാണ് എന്നുണ്ടെങ്കിൽ വലിയ രീതിയിൽ ഇത് ശരീരത്തിന് ഗുണം ചെയ്യുന്നു.