`

നിങ്ങളുടെ അലമാരയിൽ ഈ രണ്ടു വസ്തുക്കൾ വച്ചുനോക്കൂ, മാറ്റം വളരെ അതിശയിപ്പിക്കുന്നത്.

നമ്മുടെ വീട്ടിൽ എല്ലാം തന്നെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട വസ്തുവാണ് വീട്ടിലെ അലമാര. അലമാര എന്നത് വസ്ത്രങ്ങൾ അടക്കിപ്പറക്കി വയ്ക്കുന്നതിനു വേണ്ടി മാത്രമല്ല, പണവും സ്വർണ്ണവും എല്ലാം സൂക്ഷിക്കുന്നത് അലമാരയിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ അലമാര എപ്പോഴും വളരെ വൃത്തിയും ശുദ്ധവും ആയി സൂക്ഷിക്കേണ്ടതുണ്ട്. അലമാരയുടെ ഉൾഭാഗം എപ്പോഴും അടുക്കി വൃത്തിയായി സൂക്ഷിക്കണം. ഒപ്പം തന്നെ അലമാരയുടെ താഴ്ഭാഗവും മുകൾഭാഗവും തുടച്ചു വൃത്തിയാക്കി വയ്ക്കേണ്ടതും അത്യാവശ്യമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഒരു അലമാര വൃത്തിയാക്കേണ്ടതാണ്.

   

ലക്ഷ്മിദേവി സാന്നിധ്യമാണ് ഒരു അലമാരയിൽ ഉള്ളത് എന്നത് നാം എപ്പോഴും മനസ്സിൽ ഓർക്കണം. വീടിന്റെ കന്നിമൂല ഭാഗത്ത് അലമാര സൂക്ഷിക്കുന്നതാണ് കൂടുതൽ ഉത്തമം. ഈ ഭാഗത്ത് വടക്കുഭാഗത്തേക്ക് ദർശനമായി വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ സാമ്പത്തിക ഉന്നതി ഉണ്ടാകും എന്നത് തീർച്ചയാണ്. വടക്കുഭാഗം എന്നത് കുബേര ദിക്കാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുപോലെതന്നെ എപ്പോഴും അലമാരയിൽ അഞ്ചോ പത്തോ രൂപയെങ്കിലും ഉണ്ടായിരിക്കണം. ധനം ഇല്ലാത്ത ഒരു അലമാര അർത്ഥശൂന്യമാണ്.

അലമാരയുടെ മുകൾ ഭാഗത്തായി ലക്ഷ്മിദേവിയുടെ ഒരു ചിത്രം വയ്ക്കുന്നതും കൂടുതൽ ഉത്തമമാണ്. ഒപ്പം തന്നെ ചെറിയ ഒരു കഷണം വെളുത്ത തുണിയിൽ മൂന്നോ നാലോ ഏലക്കയും, രണ്ട് കഷണം ഗ്രാമ്പൂ, ഒരു ചെറുകഷണം മഞ്ഞള്‍, മൂന്നോ നാലോ കർപ്പൂരം എന്നിവയും ചേർത്ത് കിഴികെട്ടി അലമാരയുടെ ഉൾഭാഗത്ത്, ധനം സൂക്ഷിക്കുന്ന ഭാഗത്ത് വയ്ക്കുന്നതും ധനപരമായ ഉയർച്ച വീട്ടിൽ ഉണ്ടാകാൻ സഹായകമാകുന്നു.