`

അസിഡിറ്റി, ഗ്യാസ്ട്രബിൾ എന്നിവയെ ഇനി നിസ്സാരമായി തുരത്താം.

പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളുടെയും മൂല കാരണം എന്നത് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങളെ കൊണ്ട് തന്നെയാണ് ആസിഡിറ്റി, ഗ്യാസ്ട്രബിൾ എന്നിവ സ്ഥിരമായി നാം അനുഭവിക്കുന്നതും. ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ നമുക്ക് പല മാർഗങ്ങളും വീട്ടിൽ തന്നെ പ്രയോഗിച്ചു നോക്കാവുന്നതാണ്. എന്നാൽ ഏറ്റവും ആദ്യമായി ഇതിനുവേണ്ടി നാം ചെയ്യേണ്ടത്, നാം കഴിക്കുന്ന ഭക്ഷണം നല്ലപോലെ ദഹനം സംഭവിക്കുന്ന രീതിയിൽ ഉള്ളവയായിരിക്കണം എന്നതാണ്. ഈ ഭക്ഷണം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രമല്ല ഇത് കഴിക്കുന്ന രീതിയിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

   

ഭക്ഷണം നല്ലപോലെ ചവച്ചരച്ച് വേണം ഇറക്കാൻ. ഇങ്ങനെ ചവച്ച് കഴിക്കാതിരിക്കുന്നത് കൊണ്ടാണ് പലപ്പോഴും ദഹനം ശരിയായ രീതിയിൽ അല്ലാതെ വരുന്നത്. ഏത് ഭക്ഷണമാണെങ്കിലും നല്ലപോലെ ചവച്ചരച്ച് ഒരു ലിക്വിഡ് രൂപത്തിലേക്ക് ആക്കി ഇറക്കുകയാണ് എന്നുണ്ടെങ്കിൽ ദഹനം പെട്ടെന്ന് സംഭവിക്കുകയും, അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായകമാവുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് ആസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത്, ഇതിനെ പ്രതിരോധിക്കാനായി വീട്ടിൽ തന്നെ ചില മാർഗങ്ങൾ പ്രയോഗിച്ചു നോക്കാം.

ഇതിനായി ജീരകം, തുളസിയില, പുതിനയില ഇതിനോടൊപ്പം തന്നെ ഇഞ്ചി ഉണക്കിപ്പൊടിച്ചത് കൂടി ചേർത്ത് തേനിൽ ചാലിച്ചു കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇതിനോടൊപ്പം തന്നെ ഇഞ്ചി നല്ലപോലെ ചേർത്തുള്ള സംഭാരം കഴിക്കുന്നതും ഉത്തമമാണ്. വെർജിൻ കോക്കനട്ട് ഓയിൽ, ആവണക്കെണ്ണ എന്നിവ നമ്മുടെ ഭക്ഷണത്തിലോ, അല്ലെങ്കിൽ അല്ലാതെ തന്നെ വെറുതെ കഴിക്കുന്നതും ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.