ആമവാതം എന്ന രോഗത്തെക്കുറിച്ച് നമുക്ക് അറിവുണ്ടാകും. പലപ്പോഴും ശരീരത്തിന്റെ ചെറിയ സന്ധികളെ ആദ്യം ഭാധിച്ച് പിന്നീട് ശരീരത്തിലെ എല്ലാ സന്ധികളിലേക്കും പരക്കുന്ന ഒരു അവസ്ഥയാണ് ആമവാതം എന്നത്. പൊതുവേ സ്ത്രീകളിൽ ആണ് ഇത് അമിതമായി കാണാറുള്ളത്. പലപ്പോഴും സന്ധികളെ ഇത് ബാധിച്ച് കൂടുതൽ ക്രിട്ടിക്കൽ ആയ അവസ്ഥയിലേക്ക് എത്തുമ്പോൾ സന്ധികളെ തന്നെ ഇല്ലാതാക്കാൻ പോലും ശേഷിയുള്ള ഒരു അവസ്ഥയാണ് ആമവാതം എന്നത്.
ഈ ആമുഖം ഒരു ഓട്ടോ ഇമ്മരോകാവസ്ഥയാണ്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിനെതിരായി തന്നെ പ്രവർത്തിക്കുന്ന അവസ്ഥയെയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്ന് പറയുന്നത്. ഇത് ഒരു ഓട്ടോ ഇമ്മ്യുണ് രോഗം ആയതു കൊണ്ട്ണ്ട് തന്നെ, നമ്മുടെ ജീവിതശൈലി നിയന്ത്രണത്തിലൂടെ തന്നെയാണ് ഇതിനെ പ്രതിരോധിക്കാനും സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണക്രമം നല്ലപോലെ ശ്രദ്ധിക്കാം. ഭക്ഷണത്തിൽ നിന്നും പാലും പാലുൽപന്നങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കാം. ഒപ്പം തന്നെ ചുവന്ന മാംസങ്ങളും കഴിക്കാതിരിക്കാം.
ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ചെറിയ മത്സ്യങ്ങൾ, നട്ട്സ് എന്നിവയെല്ലാം ഭക്ഷണത്തിൽ നല്ലപോലെ ഉൾപ്പെടുത്താം. ഈ ആമവാതം ഉണ്ടാകുന്ന സമയത്ത് രാവിലെ ദിവസവും എഴുന്നേൽക്കാൻ നേരം സന്ദികൾക്ക് ശരിയായ രീതിയിൽ നിവർത്താനും, ചുരുക്കാനും സാധിക്കാതെ വരികയും, പിന്നീട് അല്പസമയത്തിനു ശേഷം ഈ അവസ്ഥ മാറി സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്യുന്നു. ആവശ്യമായ റസ്റ്റ് ശരീരത്തിന് നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഒപ്പം തന്നെ സന്ധികൾക്ക് ആവശ്യമായ രീതിയിലുള്ള ചെറിയ വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.