പ്രമേഹം ഇന്നത്തെ ജീവിതരീതിയിൽ എല്ലാ ആളുകൾക്കും തന്നെ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. ഇത് പലപ്പോഴും ആളുകളുടെ നിത്യ ജീവിതത്തെ തന്നെ തകരാറിലാക്കുന്ന അവസ്ഥയിൽ ആണെത്തുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് ഇത്തരത്തിലുള്ള രോഗങ്ങളുടെ അടിവേര് തന്നെ പറിച്ചെറിയുന്ന രീതിയിൽ നാം പ്രയത്നിക്കേണ്ടതുണ്ട്. പ്രമേഹം എന്ന രോഗത്തിന് നമുക്ക് ഇല്ലാതാക്കാൻ വേണ്ടി നമ്മുടെ ജീവിതശൈലി നല്ല രീതിയിൽ തന്നെ ക്രമീകരിക്കാം. ജീവിതശൈലി ക്രമീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെ എങ്ങനെ ആരോഗ്യകരമായി ചിട്ടപ്പെടുത്താം എന്നതു തന്നെയാണ്.
പരമാവധി രാവിലെ നേരത്തെ എഴുന്നേറ്റ് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാനായി പരിശ്രമിക്കുക. ധാരാളമായി വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കാം. ശേഷം രാവിലത്തെ ഭക്ഷണം എന്നത് നല്ല ഫ്രൂട്ട്സുകൾ ഉപയോഗിച്ചുള്ള സാലഡുകൾ ആകുന്നതാണ് കൂടുതൽ ഉത്തമം. കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ അരി ഭക്ഷണം പൂർണമായും ഉപേക്ഷിക്കുക. ചോറിന് പകരം ചപ്പാത്തി കഴിക്കുന്നതും ഒരുതരത്തിലും ഗുണം ചെയ്യുന്നില്ല.
ഒമേഗ ത്രി ഫാറ്റി ആസിഡുകൾ അടങ്ങിയ ചെറുമത്സ്യങ്ങൾ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.ഒപ്പം തന്നെ ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉണ്ടാക്കുന്ന പ്രൊ ബയോട്ടിക്കുകൾ അടങ്ങിയ തൈര്, മോര്, ഇവയുടെ വിഭവങ്ങൾ എന്നിവ കഴിക്കുന്നതും ഉത്തമമാണ്. പലപ്പോഴും ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നത് പ്രമേഹ രോഗികൾക്ക് വലിയ ഒരു ഉത്തേജനം നൽകുന്ന രീതിയാണ്. ഇത്തരം ഫാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് ശരീരത്തിൽ ഒളിച്ചിരിക്കുന്ന കൊഴുപ്പും ഗ്ലൂക്കോസും എല്ലാം ശരീരം ഉപയോഗിക്കുന്നു.