`

പ്രമേഹത്തിന് മരുന്നു കഴിച് മടുത്തുവോ, എങ്കിൽ പ്രമേഹത്തിന് മരുന്നല്ല പ്രതിവിധി.

പ്രമേഹം എന്ന അവസ്ഥ ശരീരത്തിന് വന്നുചേർന്നാൽ പിന്നെ, ഒരുപാട് വർഷം ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്, മരുന്നുകൾ കഴിച്ച് മനസ്സു മടുത്ത് ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഇവർ മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യമാണ് മരുന്ന് മാത്രം കഴിക്കുക എന്നത് പ്രമേഹം എന്ന രോഗത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കാര്യമല്ല. പ്രമേഹം ഒരിക്കൽ വന്നുചേർന്നാൽ പിന്നെ പൂർണ്ണമായും മാറിക്കിട്ടുക എന്നതും അസാധ്യം ആണ്. അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ മരുന്നുകളോടൊപ്പം തന്നെ നാം നമ്മുടെ ജീവിതശൈലിയെ നല്ലപോലെ ചിട്ടപ്പെടുത്തേണ്ടതുണ്ട്.

   

മരുന്നുകൾ എന്നത് നമ്മുടെ രോഗത്തിന്റെ തീവ്രതയെ ശമിപ്പിക്കാൻ മാത്രം സഹായിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മരുന്നുകളോടൊപ്പം നമ്മുടെ ഭക്ഷണം ശരിയായ രീതിയിൽ ക്രമപ്പെടുത്തിയാൽ നല്ല മാറ്റങ്ങൾ നമുക്ക് കാണാനാകും. ഇതിനായി ഏറ്റവും പ്രധാനമായും ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ഉപേക്ഷിക്കാം. കാർബോഹൈഡ്രേറ്റ് എന്നതുകൊണ്ട് ചോറാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാൽ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നതും അത്ര ഗുണകരമല്ല. കാരണം ചോറിൽ എത്രത്തോളം കാർബോഹൈഡ്രേറ്റ് ഉണ്ടോ അത്രതന്നെ അളവിൽ ഗോതമ്പിലും അടങ്ങിയിട്ടുണ്ട്.

ഗോതമ്പിലെ ഗ്ലൂട്ടൻ എന്ന അംശവും പലരീതിയിലും ശരീരത്തിന് ദോഷകരമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം എന്നത് പച്ചക്കറികളും, ഫ്രൂട്സ്,ഇലക്കറികൾ, സാലഡുകൾ എന്നിങ്ങനെ ക്രമപ്പെടുത്താം. അതുപോലെതന്നെ സിറ്റ്രെസ് ആയിട്ടുള്ള ഫ്രൂട്ട്സ് ധാരാളം കഴിക്കുന്നത് നല്ലതാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ, ചെറുമീനുകൾ നല്ലപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒപ്പം തന്നെ ഏറ്റവും കുറഞ്ഞത് 40 മിനിറ്റ് വ്യായാമം എങ്കിലും ഒരു ദിവസം ചെയ്തിരിക്കണം.