ജ്യോതിഷ ശാസ്ത്രപ്രകാരമുള്ള 27 നക്ഷത്രങ്ങൾക്കും അവർക്ക് അനുയോജ്യമായ രീതിയിൽ സൗഭാഗ്യം നൽകുന്ന ചില നമ്പറുകൾ ഉണ്ട്. ഈ നമ്പറുകൾ പല കാര്യങ്ങളിലും അവർക്ക് സഹായകമാകാറുണ്ട്. ഏറ്റവും പ്രധാനമായും ലോട്ടറി എടുക്കുന്ന ആളുകൾക്കാണെങ്കിൽ ഈ നമ്പറുകൾ പ്രകാരമാണ് എടുക്കുന്നത് എങ്കിൽ, അവർക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് സൗഭാഗ്യം കൊണ്ടുവരുന്ന നമ്പറാണ് 7.
ഭരണി നക്ഷത്രക്കാരാണ് എങ്കിൽ ഇത് 9 ആണ്. മൂന്നാമതായി പറയുന്നത് കാർത്തിക നക്ഷത്രക്കാരാണ്. ഈ നക്ഷത്രക്കാർക്ക് ഏറ്റവും സൗഭാഗ്യങ്ങൾ നൽകുന്ന നമ്പർ എന്നത് ഒന്ന് ആണ്. രോഹിണി നക്ഷത്രക്കാർക്ക് ഇത് 2 ആണ്. മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ആണെങ്കിൽ ഒമ്പതാണ് ഭാഗ്യം നൽകുന്നത്. പുണർതം നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എങ്കിൽ 3. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് സൗഭാഗ്യം കൊണ്ടു വരുന്നത് നാലാണ്. പൂയം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് എട്ടാണ് സൗഭാഗ്യം നൽകുന്ന നമ്പർ. ആയില്യം നക്ഷത്രത്തിലാണ് ജനിച്ചിരിക്കുന്നത് എങ്കിൽ 5 ആണ് സൗഭാഗ്യ നമ്പർ.
മകം നക്ഷത്രമാണ് നിങ്ങളുടേത് എങ്കിൽ നിങ്ങൾക്ക് 9 ആണ് സൗഭാഗ്യം നൽകുന്നത്. ഉത്രം നക്ഷത്രത്തിൽ ആണ് നിങ്ങൾ ജനിച്ചിരിക്കുന്നത് എങ്കിൽ ഒന്ന് ആണ് നിങ്ങളുടെ സൗഭാഗ്യ നമ്പർ. അത്തം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ സൗഭാഗ്യനമ്പർ രണ്ട് ആണ്. ചിത്തിര നക്ഷത്രക്കാരുടേത് ഒമ്പത്. ചോതി നക്ഷത്രക്കാരുടേത് നാല് ആണ് സൗഭാഗ്യ നമ്പർ. വിശാഖം നക്ഷത്രക്കാർക്ക് മൂന്നും, അനിഴം നക്ഷത്രക്കാർക്ക് എട്ടുമാണ് സൗഭാഗ്യ നമ്പർ.