`

എത്ര കടുത്ത മലബന്ധവും ഇല്ലാതാക്കാം വളരെ എളുപ്പത്തിൽ.

പലപ്പോഴും മലബന്ധം എന്ന പ്രശ്നം ആളുകൾ പുറത്ത് പറയാൻ മടിക്കുന്ന ഒരു കാര്യമായിരിക്കും. എന്നാൽ സ്ഥിരമായി ഈ മലബന്ധം ശരീരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുക എന്നാൽ, ഇത് മറ്റ് പല പ്രശ്നങ്ങളിലേക്കും വഴി തിരിയാം. എന്നതുകൊണ്ട് ഇതിന് അധികം വൈകാതെ തന്നെ ചികിത്സിച്ച് ഭേദമാക്കുകയാണ് ഉത്തമം. പലപ്പോഴും നാട്ടിൻപുറങ്ങളിൽ താമസിക്കുന്ന ആളുകളെക്കാൾ വളരെ അധികമായി ഫ്ലാറ്റുകളിലും ടൗണിലും താമസിക്കുന്ന ആളുകൾക്ക് മലബന്ധം കാണാറുണ്ട്. ഇതിന്റെ കാരണം അവർ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ ഫൈബർ നല്ലപോലെ അടങ്ങിയ ഭക്ഷണമായിരിക്കും മിക്കപ്പോഴും കഴിക്കുന്നുണ്ടായിരിക്കുക.

   

ഇത് കൊണ്ട് തന്നെയാണ് ഇവർക്ക് മലബന്ധം കുറയുന്നത്. ഇന്നത്തെ ചെറുപ്പക്കാരായിട്ടുള്ള ആളുകളെല്ലാം കഴിക്കുന്ന ഭക്ഷണം എന്നത് ജംഗ്‌ ഫുഡ് ആണ്. ഓൺലൈനായി വാങ്ങുന്ന ഭക്ഷണങ്ങൾ രുചി കൂടുതലാണ് എങ്കിലും, പലപ്പോഴും ഇത് ശരീരത്തിന് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ നല്ലപോലെ ഫൈബർ അടങ്ങിയ വെജിറ്റബിൾസും, ഇലക്കറികളും വച്ച് നിങ്ങളുടെ ഭക്ഷണത്തെ ക്രമീകരിക്കുകയാണെങ്കിൽ, ഒരു പരിധിവരെ മലബന്ധത്തിന് തടഞ്ഞു നിർത്താം.

എന്നാൽ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാത്തത് കൊണ്ട് മാത്രമല്ല ഈ മലബന്ധം ഉണ്ടാകുന്നത്. ശരീരത്തിൽ ആവശ്യമായ അളവിൽ, ദഹനത്തിന് ആവശ്യമായ രീതിയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുമ്പോഴും ഇത്തരത്തിൽ മലബന്ധം ഉണ്ടാകാം. അതുകൊണ്ടുതന്നെ ദിവസവും നല്ല പ്രൊ ബയോട്ടിക്കുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ലഭിക്കും. പ്രോബയോട്ടിക്കുകളായി നമുക്ക് കഴിക്കാവുന്നത് തൈര്, മോര്, ഇതിന്റെ വിഭവങ്ങൾ എന്നിവയാണ്. ഒരുപാട് ചൂടുള്ള ദിവസങ്ങളിൽ സ്ഥിരമായി മോര് കുടിക്കുന്നത് ഉത്തമമാണ്.