പലപ്പോഴും രക്തബന്ധമുള്ള ആളുകൾ തമ്മിൽ വിവാഹം കഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന കുട്ടികൾക്ക് പലതരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് തീർത്തും ശരിയായ ഒരു കാര്യമാണ്. എന്നാൽ എപ്പോഴും ഇത് സംഭവിക്കണമെന്നില്ല. പ്രധാനമായും മൂന്ന് തലമുറകൾക്കപ്പുറമുള്ള തലമുറയിൽ നിന്നും വിവാഹം കഴിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാൽ ഈ മൂന്ന് തലമുറയ്ക്ക് ഉള്ളിൽ തന്നെയുള്ള വിവാഹങ്ങളാണ് നടക്കുന്നത് എന്നുണ്ടെങ്കിൽ, വിവാഹം കഴിക്കുന്ന പിതാവിന്റെയും മാതാവിന്റെയും ശരീരത്തിലുള്ള ജനിതക വൈകല്യങ്ങൾ കുഞ്ഞിലേക്ക് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
വിവാഹം കഴിക്കുന്ന സമയത്ത് ഈ പിതാവിന്റെ ശരീരത്തിലുള്ള എന്തെങ്കിലും മ്യൂട്ടേഷൻ എന്നത് ഒരിക്കലും പുറത്ത് പ്രകടമാകാത്ത ഒന്നായിരിക്കും. അതുപോലെ തന്നെയാണ് സ്ത്രീയുടെ ശരീരത്തിലും. ഇവർ ക്യാരിയറുകൾ എന്നാണ് പറയപ്പെടുന്നത്.എന്നാൽ ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സമയത്ത് ഈ കുഞ്ഞിലേക്ക് അണ്ഡത്തിലൂടെയും ബീജത്തിലൂടെയും രണ്ടുപേരിൽ നിന്നുമുള്ള മ്യൂട്ടേഷൻ വരാനും, ഇത് രോഗാവസ്ഥ പ്രകടമാക്കാനും കാരണമാകുന്നു.
പ്രധാനമായും ഗർഭാവസ്ഥയിൽ മൂന്ന് മാസത്തിന് ഉള്ളിൽ തന്നെ ഇതിനുവേണ്ടിയുള്ള ടെസ്റ്റുകൾ ചെയ്തു ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാനും, ചികിത്സകൾ ഉള്ളവയാണെങ്കിൽ, പ്രസവത്തിനു മുന്നേ ഇവയെല്ലാം ഭേദമാക്കാനും സാധിക്കും. മറ്റൊരു പ്രതിവിധിയാണ് ഐവിഎഫ്. പ്രകൃതിദത്തമായ രീതിയിൽ അല്ലാതെ തന്നെ, സ്ത്രീയിൽനിന്ന് അണ്ഡവും പുരുഷനിൽ നിന്ന് ബീജവും എടുത്ത് ഭ്രൂണം രൂപപ്പെടുത്തി, ഗർഭാശയത്തിലേക്ക് ഭ്രൂണം നിക്ഷേപിക്കുന്ന രീതിയാണ്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന അണ്ഡവും, ബീജവും മ്യൂട്ടേഷൻ ഒന്നും ഇല്ലാത്തവയാണ് എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഭ്രൂണം സൃഷ്ടിക്കുന്നത്.