പലപ്പോഴും മറ്റുള്ള ആളുകളോട് തുറന്നു പറയാൻ ഒരു വ്യക്തിയും ആഗ്രഹിക്കാത്ത ഒരു കാര്യമാണ് ലൈംഗികത എന്നത്. എന്നാൽ ആ അവസ്ഥയ്ക്ക് ഏതെങ്കിലും രോഗ കാരണങ്ങൾ ഉണ്ട് എങ്കിൽ തീർച്ചയായും മറ്റൊരു വ്യക്തിയോട് ഇത് പറയില്ല എന്നതാണ് കാര്യം. പലപ്പോഴും വിവാഹം എന്ന ചടങ്ങ് വ്യർത്ഥമാകുന്നത് ആ ജീവിതത്തിൽ ഉണ്ടായി ഇത് ഒരു വിവാഹമോചനത്തിലേക്ക് എത്തുമ്പോഴാണ്. ഒരു വിവാഹത്തിന്റെ പ്രഥമ പ്രധാനമായ കാര്യമെന്ന് ലൈംഗികത തന്നെയാണ്.
പ്രത്യുൽപാദനത്തിലൂടെ അടുത്ത തലമുറയെ ഉണ്ടാക്കിയെടുക്കുക എന്ന ഒരു കാരണമാണ് വിവാഹം എന്ന പ്രക്രിയ ഉണ്ടായത് തന്നെ. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികമായ പ്രശ്നങ്ങളുള്ള വ്യക്തികളാണ് എങ്കിൽ, ഇതിനെ തീർത്തും ഭേദമാക്കിയ ശേഷം മാത്രം ഒരു വിവാഹബന്ധത്തിലേക്ക് കടക്കുക. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തുറന്നു പറയാൻ മടിക്കുന്ന ഒരു കാര്യമാണ് ലൈംഗികമായ രോഗാവസ്ഥകൾ. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു ഡോക്ടറുടെയോ മറ്റോ സഹായം കൊണ്ട് ഭേദമാക്കിയാൽ തന്നെ ഒരുപാട് സന്തുഷ്ടപരമായ ജീവിതം നയിക്കാൻ സാധിക്കും.
പലപ്പോഴും ശരീരത്തിന്റെ അവസ്ഥ ആയിരിക്കില്ല, മാനസികമായ ചില ബുദ്ധിമുട്ടുകൾ ആയിരിക്കും ഇത്തരം അവസ്ഥ ശരീരത്തിന് വരുത്തുന്നതുപോലും. ഒരു ഭാര്യ ഭർതൃ ബന്ധത്തിൽ പോസിറ്റീവായ കാര്യങ്ങൾ മാത്രം സംസാരിക്കുക എന്നതാണ് കൂടുതൽ അഭികാമ്യം. പലപ്പോഴും തന്റെ പങ്കാളിയെ തളർത്തുന്ന രീതിയിലുള്ള സംസാരങ്ങളാണ് ഇത്തരത്തിൽ കൂടുതൽ പ്രശ്നങ്ങൾ വഷളാക്കാൻ കാരണമാകുന്നത്. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മാത്രമല്ല അല്ലാത്ത സമയങ്ങളിലും പോസിറ്റീവായ കാര്യങ്ങൾ മാത്രം സംസാരിക്കാൻ ശ്രമിക്കുക.