`

വീടിന്റെ ഈ ഭാഗത്ത് ഒരു വെറ്റില ചെടി വളർത്തി നോക്കൂ, ഗുണങ്ങൾ ഏറെയാണ്.

വെറ്റില എന്നത് ത്രിമൂർത്തി സങ്കല്പമുള്ള ഒരു ഇലയാണ്. അതുകൊണ്ടുതന്നെ വെറ്റില വീട്ടിൽ വളർത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. പല വീടുകളിലും വെറ്റില ചെടി വളർത്തുന്നതായി നാം കാണാറുണ്ട്. ഇത് അവരുടെ വീടിനെ ഐശ്വര്യമായി മാത്രമല്ല ഗുണം കൂടി ചെയ്യുന്നു എന്നതുകൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും ദൈവീകമായ പല കാര്യങ്ങൾക്കും വേണ്ടി ഈ വെറ്റില ഉപയോഗിക്കാറുണ്ട് എന്നത് ഇതിന്റെ ഐശ്വര്യങ്ങൾ കൊണ്ട് തന്നെയാണ്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും അനുഗ്രഹം വേടിക്കുന്ന സമയത്ത് വെറ്റിലയാണ് കൈമാറാറുള്ളത്.

   

ഇതിനോടൊപ്പം തന്നെ അടക്കയും കൈമാറാറുണ്ട് ഇത് കൂടുതൽ ഫലം നൽകുന്നു എന്നതുകൊണ്ട് തന്നെയാണ്. ഒരു വീടിന്റെ പ്രധാന വാതിലിനു മുൻവശം ഒഴികെ ബാക്കി വീടിന്റെ ഏതു ഭാഗത്തും വെറ്റില ചെടി വളർത്തുന്നത് വളരെയധികം ഫലം ചെയ്യുന്നു. ഏറ്റവും പ്രധാനമായും ഒരു വീടിന്റെ കിഴക്കുഭാഗത്ത് വെറ്റില ചെടി വളർത്തുന്നത് കൂടുതൽ ഐശ്വര്യം കൊണ്ടുവരുന്നു.

എന്നാൽ ഇത്തരത്തിൽ വെറ്റില ചെടി വളർത്തുന്നതിനോടൊപ്പം തന്നെ ഒരു അടക്കാ മരം കൂടി വളർത്തുക ആണെങ്കിൽ ഇതിന് കൂടുതൽ ഐശ്വര്യം നിലനിൽക്കുന്നു. ഈ വെറ്റില ചെടിയെ അടയ്ക്കാൻ മരത്തിൽ കൂടി പടർത്തി വിടാവുന്നതും ആണ്. വീടിന്റെ വടക്ക് ഭാഗത്തും, പടിഞ്ഞാറ് ഭാഗത്തും, കിഴക്കുഭാഗത്തും, തെക്ക് ഭാഗത്തും എല്ലാം തന്നെ ഈ വെറ്റില ചെടി വളർത്താവുന്നതാണ്. എന്നാൽ പ്രധാന വാതിലിന് നേരെ മുൻവശമായി ഈ ചെടി വളർത്തുന്നത് വളരെയധികം ദോഷം ചെയ്യും.