`

അന്ന് ആ മോഹൻലാൽ സിനിമ പരാജയമായിരുന്നില്ലേ! പക്ഷേ ഇന്നും നമ്മൾ ആസ്വദിച്ചു കാണുന്നു.

മലയാള സിനിമ കാണാൻ തിയേറ്ററിൽ പ്രേക്ഷകർ എത്തുന്നില്ല ഇന്ന് പരാതി കുറച്ചുനാൾ മുൻപ് വരെ ഒരു പ്രശ്നമായി പലരും ചൂണ്ടിക്കാണിച്ചിരുന്നു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ മലയാള സിനിമയ്ക്ക് തിരികെ തീയറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാൻ സാധിച്ചത് പൃഥ്വിരാജ് ചിത്രം കടുവയിലൂടെയും സുരേഷ് ഗോപി ചിത്രം പാപ്പനിലൂടെയും ആയിരുന്നു പിന്നീട് റിലീസ് ചെയ്ത ടോവിനോ ചിത്രം തല്ലുമാല കുഞ്ചാക്കോ ബോബൻ ചിത്രം എന്നാ താൻ കേസുകൊട് എന്നിവ തീയറ്ററുകളിൽ ആളെ നിറച്ച് പ്രദർശനം തുടരുകയാണ്.

   

ഇപ്പോൾ ഇതാ എല്ലാ കാലങ്ങളിലെയും ഹിറ്റ് ചിത്രങ്ങളേക്കാൾ ഉണ്ടായിട്ടുള്ളത് ഫ്ലോപ്പ് ചിത്രങ്ങളാണെന്ന് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. താൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുടുക്ക് 2025ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഈ കാര്യം പറഞ്ഞത്. എല്ലാകാലത്തും ഹിറ്റ് പടങ്ങളെ കാൾ ഉണ്ടായിട്ടുള്ളത് ഫ്ലോപ്പ് ചിത്രങ്ങളാണ്.

ചിത്രങ്ങൾ മോശമാകുന്നത് കൊണ്ടല്ല ചിലപ്പോൾ സിനിമ ഇറങ്ങുന്ന കാലഘട്ടം സിനിമയുടെ കഥയൊക്കെ സിനിമയുടെ വിജയത്തിനും തോൽവിക്കും കാരണമാണ് ഷൈൻ പറയുന്നത് ഇങ്ങനെ ചില സിനിമകൾ എങ്ങനെ ഫ്ലോപ്പ് ആയിപ്പോയി എന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഷൈൻ കൂട്ടിച്ചേർക്കുന്നു. കൂട്ടത്തിൽ ഇരുന്നു കാണുമ്പോൾ വർക്ക് ആവാത്ത പല ചിത്രങ്ങളും ഒറ്റയ്ക്ക് കാണുമ്പോൾ വർക്ക് ആവാറുണ്ട് അങ്ങനെയൊരു സിനിമയാണ് മോഹൻലാലിന്റെ വന്ദനം. മോഹൻലാലിൻറെ ആ സമയത്ത് ചിത്രങ്ങളിൽ അത്രധികം ഹിറ്റ് ആകാതെ പോയ ഒരു ചിത്രമാണ് വന്ദനം.