ഹൃദയാഘാതം എന്നത് ഏതൊരു വ്യക്തിക്കും ഉണ്ടാകാവുന്ന ഒരു രോഗാവസ്ഥയാണ്. അമിതമായി ശരി സൂക്ഷിക്കുന്ന ആളുകൾക്ക് പോലും ചില സമയങ്ങളിൽ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. ഇത് അവർ ചെയ്യുന്ന ഭർത്താക്കളുടെ ഭാഗമായിട്ടും ഉണ്ടാകാം. ഒരു മനുഷ്യ ശരീരത്തിൽ ലക്ഷക്കണക്കിന് രക്തക്കുഴലുകളാണ് ഉള്ളത്. ഇവ ചെറുതും വലുതുമായി രൂപപ്പെട്ടിരിക്കുന്നു. പലപ്പോഴും ഈ ചെറുതും വലുതുമായ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചില ബ്ലോക്കുകളാണ് ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടാകാൻ കാരണമാകുന്നത്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾക്കുള്ള പ്രധാനപ്പെട്ട കാരണമെന്നത് കൊളസ്ട്രോൾ പ്രമേഹം എന്നിവയെല്ലാമാണ്.
രക്തക്കുഴലുകളിൽ അമിതമായി ഫാറ്റ് ഉണ്ടാകുന്ന സമയത്ത് രക്തക്കുഴലുകളുടെ വ്യാസം കുറയുകയും, ഇത് മൂലം രക്തം ശരിയായ രീതിയിൽ ശരീരത്തിലേക്ക് സർക്കുലേറ്റ് ചെയ്യാതെ വരികയും, ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യാറുണ്ട്. രക്തം ശരീരത്തിന്റെ ഓരോ കോശങ്ങളിലേക്കും ശരിയായ അളവിൽ എത്തുന്ന സമയത്താണ് ആ കോശങ്ങൾക്ക് നല്ല രീതിയിൽ പ്രവർത്തിക്കാനും, ശരീരത്തിനും ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുള്ളൂ. രക്തത്തിലൂടെ ശരീരത്തിന്റെ കോശങ്ങളിലേക്ക് എത്തുന്ന ഓക്സിജൻ കൂടി ഉണ്ടെങ്കിൽ മാത്രമാണ് ശരീരത്തിന്റെ പ്രവർത്തന ഗതി നല്ല രീതിയിൽ ആകുന്നുള്ളൂ.
ഹൃദയമാണ് ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്ക് ഉള്ള രക്തം ശുദ്ധീകരിച്ച് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യം ശരിയായ രീതിയിൽ അല്ല എന്നുണ്ടെങ്കിൽ ഈ രക്തപ്രവാഹത്തിന് തടസ്സം ഉണ്ടാകുന്നു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തക്കുഴലുകൾക്ക് ബ്ലോക്കുകൾ ഉണ്ടാകുന്ന സമയത്ത് ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതെ വരുന്നു. ഹൃദയത്തിലേക്ക് ആവശ്യമായ ഓക്സിജനും, പോഷകങ്ങളും ലഭിക്കാതെ വരികയും രക്തത്തിന്റെ സർക്കുലേഷൻ കുറയ്ക്കുകയും ചെയ്യുന്നു.