`

ശരീരഭാരം കൊണ്ടും, കുടവയർ കൊണ്ടും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ.

ശരീരഭാരം എന്നത് പലപ്പോഴും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യമാണ്. പലതരത്തിൽ ഇതിനെ കുറക്കുന്നതിനു വേണ്ടിയുള്ള പല മാർഗങ്ങളും ഉപയോഗിച്ച് നോക്കിയിട്ടും ഫലം ലഭിക്കാതെ മാനസിക വിഷമം അനുഭവിക്കുന്നവർ ആയിരിക്കാം നമുക്കു ചുറ്റുമുള്ള പലരും. പലപ്പോഴും കുടവയറും എന്നത് ഒരു വലിയ പ്രശ്നക്കാരനായി നമുക്കിടയിൽ ഉണ്ടാകാം. ശരീരഭാരം തീരെ ഇല്ലാത്ത ആളുകൾക്കും കുടവയർ ഉണ്ടാകാം എന്നതാണ് പ്രത്യേകത. നാം കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായി എനർജി അടങ്ങിയിരിക്കുന്നതാണ് ഇത്തരത്തിൽ കുടവയറും ശരീരഭാരവും വർധിക്കാൻ ഇടയാകുന്നത്.

   

ഒരു മനുഷ്യ ശരീരത്തിന് അവന്റെ ഭാരതനുസരിച്ച് അവന്റെ ഒരു ദിവസത്തെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് ആവശ്യമായ എനർജിക്ക് ഒരു അളവുണ്ട്. ഈ അളവിനേക്കാൾ കൂടുതലായി നമ്മുടെ ഭക്ഷണത്തിലൂടെ ഊർജ്ജം ശരീരത്തിലേക്ക് എത്തുമ്പോൾ ഇത് കൊഴുപ്പായി രൂപമാറ്റം സംഭവിച്ച ശരീരത്തിന്റെ ഓരോ വ്യക്തികളിലും അടിഞ്ഞുകൂടുന്നു. ഇതാണ് പലപ്പോഴും ശരീരത്തിൽ കൊഴുപ്പ് വർദ്ധിക്കാനും ശരീര ഭാരം വർധിക്കാനും ഇടയാക്കുന്നത്.

ഈ കൊഴുപ്പ് അടിഞ്ഞുകൂടൊന്ന് പ്രധാനമായും വയറിന്റെ ഭാഗത്തേക്ക് മാത്രമാകുമ്പോഴാണ് കുടവയർ ഉണ്ടാകുന്നത്. ശരീരത്തിന്റെ മറ്റ് ഏത് ഭാഗത്തിന് ഭാരം കുറവ് ഉണ്ടായാലും ഏറ്റവും അവസാനം മാത്രം ശരീരത്തിൽ നിന്നും ഒരുക്കി പോകപ്പെടുന്ന ഒരു ഭാഗമാണ് കുടവയർ. നമ്മുടെ ഭക്ഷണത്തിൽ ധാരാളം ആയി ഫൈബർ ഉൾപ്പെടുത്തുക എന്താണ് പ്രധാനമായും ചെയ്യാവുന്ന ഒരു കാര്യം. വണ്ണം ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനും ശ്രമിക്കാം. ഇന്റർമിറ്റ് ഫാസ്റ്റിംഗ് പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ വളരെ നല്ല ഒരു മാർഗ്ഗമാണ്.