`

വെറും മൂന്നുമാസം ഈ പഴം തുടർച്ചയായി കഴിച്ചാൽ കൊളസ്ട്രോൾ കുറയും.

ഒരു മനുഷ്യ ശരീരത്തിലെ പലതരത്തിലുള്ള ബുദ്ധിമുട്ടും ഒരേപോലെ ഉണ്ടാക്കാൻ കഴിവുള്ള ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ശരീരത്തിൽ അമിതമായി കൂടുന്ന സമയത്ത്, രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാം, ഹൃദയാഘാതം ഉണ്ടാക്കാം, സ്ട്രോക്ക് ഉണ്ടാകും, ശരീരഭാരം വർധിക്കാം, അമിതവണ്ണം ഉണ്ടാകും, ശരീരത്തിന് അമിതമായ ക്ഷീണം അനുഭവപ്പെടാം.എത്രയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഈ കൊളസ്ട്രോള് ശരീരത്തിൽ അമിതമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

   

അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോള് നല്ല കൊളസ്ട്രോൾ എന്നിങ്ങനെയുള്ള വ്യത്യാസം ഈ കൊളസ്ട്രോളിന്റെ കാര്യത്തിൽ ഉണ്ട് എന്ന് നമുക്ക് തിരിച്ചറിയാം. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ ആണ് ഉണ്ടാകുന്നത് എങ്കിൽ ഇത് ശരീരത്തിന്റെ ഗുണം ചെയ്യുകയും, എന്നാൽ ചീത്ത കൊളസ്ട്രോൾ ആണ് ഉണ്ടാകുന്നതെങ്കിൽ ദോഷം ചെയ്യുകയും ചെയ്യുന്നു. പ്രധാനമായും ചുവന്ന മാംസം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്നത് ചീത്ത കൊളസ്ട്രോൾ.

കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണമായ ചോറ് ഗ്ലൂക്കോസ് കണ്ടന്റ് അടങ്ങിയതാണ് എങ്കിലും ഇതിൽ നിന്നും ഉണ്ടാക്കപ്പെടുന്നത് കൊളസ്ട്രോളാണ്. ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമാകുന്ന സമയത്ത് ഏറ്റവും പ്രധാനമായും ഹൃദയാഘാതം ഉണ്ടാവുക എന്ന സാധ്യത വർദ്ധിപ്പിക്കുന്നു. നമ്മുടെ വീട്ടുപറമ്പിൽ ആവശ്യമില്ലാതെ തന്നെ കൊഴിഞ്ഞുപോകുന്ന ഒരു പഴമാണ് പേരക്ക. ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒരു ഫ്രൂട്ട് ആണ് എന്നതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ അനാവശ്യമായി രൂപപ്പെടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു പഴമാണ് ഇത്. മൂന്നുമാസമെങ്കിലും തുടർച്ചയായി പേരക്ക കഴിക്കുന്നത് കൊണ്ട് വളരെ വലിയ ഗുണങ്ങൾ ഉണ്ടാകുന്നു.