മല്ലൂസ് സ്റ്റോറിസിലേക്ക് സ്വാഗതം ഏഴു ദശാപ്തങ്ങൾ മുൻപാണ് ഈ സംഭവം നടന്നത്. ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്പ്യൻ അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ ഒരു കറുത്ത തടിച്ച ഒരു മനുഷ്യൻ വന്നിരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തൻറെ സീറ്റിൽ തൊട്ടുരുങ്ങി ഇരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ അതിനെ നീരസം പ്രകടമാക്കി കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ ആ കൗമാരക്കാരൻ വീണ്ടും അസഹനീത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറേക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.
അപ്പോൾ ഒന്നും പ്രതികരിക്കാതെ അദ്ദേഹം കുറെ കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സമയമായി. അദ്ദേഹം ബസ്സിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തന്റെ പോക്കറ്റിൽ നിന്നും ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നൽകി. അതിനുശേഷം ഒന്ന് ചിരിച്ച് കൊണ്ട് ബസ്സിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. തന്റെ കയ്യിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസമായി നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി.
അതിൽ പ്രിൻറ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു. ജോ ലൂയിസ് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻ 1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്സിങ് ചാമ്പ്യൻ പട്ടം നേടിയ ജോ ലൂയിസിന് വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ചു തള്ളാമായിരുന്നു.തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു .പക്ഷേ അദ്ദേഹം അതൊന്നും ചെയ്തില്ല പക്ഷേ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാഞ്ഞത് എന്ന് മനസ്സിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരൻ ആണ് എന്ന് മനസ്സിലാകും വിധം തൻറെ അഡ്രസ് കാർഡ് നൽകുക മാത്രം ചെയ്തു.
എന്താണ് അതിന് കാരണം. ജോ ലൂയിസിന് ശരീരത്തേക്കാൾ കൂടുതൽ കരുത്ത് മനസ്സിലുണ്ടായിരുന്നു തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിട്ടും തിരിച്ചടിക്കാതെ ഇരിക്കണമെങ്കിൽ ആന്തരിക ബലം ഉണ്ടായിരിക്കണം. മനസ്സിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചു കൊണ്ടേയിരിക്കും. രണ്ടു വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥത ഇല്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചു കൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിത പൂർണ്ണമാകുന്നും.