`

റോബിൻ ഇനി വില്ലൻ! ലാലേട്ടനെ ക്ഷണിക്കാൻ എത്തി റോബിനും ആരതിയും.

കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം നിരവധി ഉദ്ഘാടന പരിപാടികളിലും മറ്റുമാണ് റോബിൻ പങ്കെടുത്തത്. അതിന് പിന്നാലെ റോബിൻ നായകനായ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോൾ റൂമിൽ തന്നെ രണ്ടാം ചിത്രത്തിലും കൈ കൊടുത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസിലി എന്ന ചിത്രത്തിലാണ് റോബിൻ അഭിനയിക്കുന്നത് 50 കോടിയുടെ ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിക്കുന്നത് എന്നതാണ് റിപ്പോർട്ടുകൾ ഉള്ളത്.

   

നിർമ്മാണം ഗോകുലം ഗോപാലനാണ് ചിത്രത്തിൽ പ്രതിനായകനായി റോബിൻ എത്തുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് .ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് എലേറിയ മാളിൽ നടന്നിരുന്നു സംവിധായകൻ വൈശാഖ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവർക്കൊപ്പം റോബിനും ചടങ്ങിൽ പങ്കെടുത്തിരുന്നു. അവിടെ നിന്നുള്ള റോബിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.

എന്നത്തേയും പോലെ റോബിൻ ആരാധകരോട് സംസാരിക്കുന്നതും സ്റ്റേജിൽ നിന്നും അവർ ഞെട്ടുന്നതും ഒക്കെ വീഡിയോയിൽ കാണാവുന്നതാണ് .റോബിൻ തന്നെ മകനെ പോലെയാണെന്ന് നിർമ്മാതാവ് ഗോകുലം ഗോപാലൻ പറഞ്ഞു. നേരത്തെ റോബിൻ ഡോക്ടറായി ജോലി ചെയ്തിരുന്നത് തൻറെ ഹോസ്പിറ്റലിൽ ആയിരുന്നു. അവിടുന്നാണ് താരം ബിഗ് ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. റോബിനും ബിഗ്ബോസിൽ നിന്നും ഇറങ്ങി ദിവസങ്ങൾ കഴിയുന്നതിനു ഉടൻതന്നെ സിനിമാപ്രവേശനം പ്രഖ്യാപിച്ചിരുന്നു.