ആളുകൾക്ക് ശരീരത്തിന് പ്രശ്നമുണ്ടാകുന്ന സമയത്ത് ഇത് മനസ്സിനെ കൂടി ബാധിക്കുന്ന അവസ്ഥ നാം കാണാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന് പ്രശ്നമുണ്ടാകുമ്പോൾ മനസ്സിനെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇരിറ്റബിൾ ബൗൾ സിൻഡ്രോം. പ്രധാനമായും മലബന്ധം വയറിളക്കം എന്നിവ മാറിമാറി ഉണ്ടാകുന്ന അവസ്ഥയെയാണ് ഐബിഎസ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിന് ഉണ്ടാകുമ്പോൾ ഒരു ദിവസത്തിൽ തന്നെ രണ്ടോ മൂന്നോ തവണ ടോയ്ലറ്റിൽ പോകണം എന്ന് തോന്നുന്നത് മനസ്സിൽ ഉണ്ടാകും. ഓരോ തവണ പോകുമ്പോഴും പൂർണ്ണമായും പോയി കഴിഞ്ഞില്ല എന്ന് ഒരു ചിന്തയും ഉണ്ടാകാം.
അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും പോകാനുള്ള ആകാംക്ഷ ആ വ്യക്തിയിൽ ഉണ്ടാകുന്നു. നമ്മുടെ ദഹന വ്യവസ്ഥയിലെ ആരോഗ്യസ്ഥിതി നഷ്ടപ്പെടുന്നതാണ് പലപ്പോഴും ഇതിനെ കാരണമാകാറുള്ളത്. അതുപോലെ തന്നെ ഇതിന്റെ ലക്ഷണങ്ങൾ ചെറിയ രീതിയിൽ തുടങ്ങുമ്പോൾ തന്നെ, പരിഗണിക്കാതെ അവഗണിക്കുന്നത് കൊണ്ടും ഇത് അമിതമായി ഉണ്ടാകാൻ ഇടയാകുന്നു. പ്രധാനമായും സ്ത്രീകളിൽ ഇതിനോട് അനുബന്ധിച്ച് നടുവേദന വയറുവേദന അടിവയർ വേദന എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉള്ള വ്യക്തികൾക്ക് ഡിപ്രഷൻ, ആൻങ്സൈറ്റി എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുപോലെതന്നെ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകാനായി ഒരുങ്ങുന്ന സമയത്ത് വീണ്ടും വീണ്ടും ടോയ്ലറ്റിൽ പോകണമോ എന്ന ചിന്തകൊണ്ട് യാത്ര പോലും ഉപേക്ഷിക്കാൻ അവർ മുതിരുന്നു. ചില ആളുകൾക്ക് ആണെങ്കിൽ പരീക്ഷകൾ വരുന്ന സമയത്തും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അമിതമായി അനുഭവപ്പെടാം. മറ്റു ചിലർക്ക് ഏതെങ്കിലും പ്രത്യേക മീറ്റിങ്ങുകളും, ഇന്റർവ്യൂകൾ ഉണ്ടാകുന്ന സമയത്തും ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്.