ഒരു വീട് പണിയുന്ന സമയത്ത് എല്ലാ തരത്തിലുള്ള വാസ്തുപരമായ ശാസ്ത്രവും നോക്കി വേണം പണിയുന്നതിന്. കാരണം ഏതെങ്കിലും തരത്തിൽ വാസ്തു പിഴവുകൾ ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിൽ താമസിക്കുന്നത് തന്നെ നിങ്ങൾക്ക് ദുരിതമായിരിക്കും എന്നാണ് പറയപ്പെടുന്നത്. വാസ്തു എന്നാൽ വീടിന്റെ അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.വീടിന്റെ വാസ്തു ശ്രദ്ധിക്കുന്ന സമയത്ത് കന്നിമൂല വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗമാണ്. ഒരു വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് കന്നിമൂലയായി പറയപ്പെടുന്നത്. ഏറ്റവും പ്രധാനമായും കന്നിമൂലയിൽ വരാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
എന്നാൽ അതേസമയം തന്നെ ഈ ഭാഗത്ത് വരേണ്ടുന്ന ഒന്നാണ് വീട്ടിലെ പ്രധാന കിടപ്പുമുറി. ഗൃഹനാഥനും ഗൃഹനാഥയും കിടക്കുന്ന മുറിയാണ് പ്രധാന കിടപ്പുമുറി. ഈ മുറിയിൽ ആയിരിക്കും ധനം, പണം, അലമാര എന്നിവയെല്ലാം സൂക്ഷിക്കുന്നത് കന്നിമൂലയിൽ വരുന്നത് തന്നെയാണ് ഉത്തമം. ഒരു വീടിന്റെ കന്നിമൂല എന്നത് എപ്പോഴും ഉയർന്നിരിക്കണം. ഏതെങ്കിലും കാരണവശാൽ ഇത് താഴെ ഇരിക്കുന്നത് എങ്കിൽ അല്പം മണ്ണടിച്ച് ഈ ഭാഗം ഉയർത്തേണ്ടത് ഉണ്ട്.
കന്നിമൂല ഭാഗത്ത് വീടിന്റെ ബാത്റൂം വരുന്നത് വളരെയധികം ദോഷം നിങ്ങൾക്ക് വരുത്തിവയ്ക്കും. ബാത്റൂം മാത്രമല്ല അലക്ക് കല്ലും ഇവിടെ വരുന്നത് ദോഷമാണ് ഉണ്ടാക്കുന്നത്. കാരണം ഇവയിൽ നിന്നെല്ലാം പുറത്തേക്ക് വരുന്നത് അഴുക്ക് വെള്ളമാണ് എന്നതുതന്നെയാണ്. ഒരിക്കലും കന്നിമൂല ഭാഗത്ത് അഴുക്കുവെള്ളം കെട്ടിക്കിടക്കാൻ ഇടയാകരുത്. ഒപ്പം തന്നെ ഏതെങ്കിലും കാരണത്തിനു വേണ്ടി ഈ ഭാഗത്ത് കുഴി ഉണ്ടാക്കുകയാണ് എന്നുണ്ടെങ്കിൽ, അത് വളരെ പെട്ടെന്ന് തന്നെ മൂഡി വൃത്തിയാക്കേണ്ടതാണ്.