`

ഫാറ്റി ലിവറിനെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതല്ല.

ഇന്ന് ഫാറ്റി ലിവർ എന്നത് ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാം. അത്രമാത്രം ഫാറ്റി ലിവർ എന്ന അവസ്ഥ ലോകത്ത് ആളുകളിൽ പരന്നു കഴിഞ്ഞു. മിക്ക സാഹചര്യങ്ങളും ഫാറ്റിലിവർ ഉണ്ടാകുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങൾ ആരോഗ്യകരമല്ല എന്നതുകൊണ്ടുതന്നെയാണ്. ആദ്യകാലങ്ങളെ അപേക്ഷിച്ച് നാം ഇന്ന് ജീവിക്കുന്നത് അധികം ആയാസകരമല്ലാത്ത ജോലികൾ ചെയ്തുകൊണ്ടും, ശരീരത്തിന് ഒരു അനക്കം പോലും സംഭവിക്കാതെ ഒരു കസേരയിൽ ഇരുന്നുകൊണ്ടുള്ള ജോലികളും ചെയ്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണം കൊഴുപ്പായി അടിഞ്ഞുകൂടുന്നത് വർദ്ധിക്കുന്നു.

   

ഇത് സ്കിന്നിന് താഴെയായി അടിഞ്ഞുകൂടുമ്പോൾ അമിതവണ്ണം, പൊണ്ണത്തടി എന്നിവ ഉണ്ടാകാം. എന്നാൽ അതേസമയം ഈ കൊഴുപ്പ് കരളിലാണ് അടിഞ്ഞു കൂടുന്നത് എന്നുണ്ടെങ്കിൽ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നു. ഫാറ്റി ലിവറിനെ വകവയ്ക്കാതെ മുന്നോട്ട് പോവുകയാണ് എന്നുണ്ടെങ്കിൽ ലിവർ സിറോസിസിലേക്ക്, മരണത്തിലേക്ക് ഇത് എത്തിക്കുന്നു. അതുകൊണ്ടുതന്നെ ഫാറ്റിലിവർ എന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ടാകുമ്പോൾ അതിനെ ഒരിക്കലും നിസ്സാരവൽക്കരിക്കരുത്.

മാരകമായ കരൾ രോഗത്തിന് മുന്നോടിയായി ശരീരം നിങ്ങൾക്ക് നൽകുന്ന ഒരു മുൻ സൂചനയാണ് ഈ ഫാറ്റി ലിവർ എന്ന അവസ്ഥ. മിക്ക സാഹചര്യങ്ങളിലും ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ നാം തിരിച്ചറിയാതെ പോകുന്നു. എന്നാൽ മറ്റു ഏതെങ്കിലും രോഗാവസ്ഥ കൊണ്ട് സ്കാനിങ് മറ്റും ചെയ്യുന്ന സമയത്ത് ഈ ഫാറ്റി ലിവർ കാണാനിടയാകുന്നു. ഇങ്ങനെ കാണുന്ന പക്ഷം തന്നെ അതിനുവേണ്ടി ചികിത്സകളും, ജീവിതശൈലി മാറ്റങ്ങളും, ഭക്ഷണ ക്രമീകരണവും എല്ലാം പാലിക്കണം.