`

വിറ്റാമിൻ ഡിയുടെ കുറവ് നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു.

വിറ്റാമിൻ ഡി എന്നത് ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ്. പല മിനറൽസുകളും ശരീരത്തിലേക്ക് നാം കൊടുക്കുന്നുണ്ട് എങ്കിൽ കൂടിയും, ശരീരത്തിന് ഇവയെല്ലാം വലിച്ചെടുക്കാനും ഉപയോഗപ്രദമാക്കാനും സാധിക്കുന്നത് വിറ്റാമിൻ ഡി ശരീരത്തിൽ നല്ലപോലെ ഉണ്ടായിരിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ വിറ്റാമിൻ ഡി യുടെ അളവ് ശരിയായ അളവിൽ ആണോ എന്നെന്നും ഇടയ്ക്കിടെ എങ്കിലും ഒന്ന് ചെക്ക് ചെയ്യുന്നത് വളരെ നന്നായിരിക്കും. വിറ്റാമിൻ ഡി ചെക്കപ്പ് നടത്തുന്നതിനെ ആയിരം രൂപയോളം ആണ് ചെലവ് വരുന്നത്.

   

അതുകൊണ്ടുതന്നെ മാസത്തിൽ ഒരുതവണയെങ്കിലും ഇത് ചെയ്യുകയാണെങ്കിൽ നല്ലതാണ്. വിറ്റാമിൻ ഡി യുടെ അളവ് ശരീരത്തിൽ കുറയുന്ന സമയത്ത് ശരീരത്തിൽ പല ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നതായി തോന്നാറുണ്ട്. പ്രധാനമായും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കാലിനടിയിൽ സൂചി കുത്തുന്ന പോലുള്ള വേദന ഉണ്ടാകാം. ഓർമ്മക്കുറവ്, മറവി, ശ്രദ്ധ ഇല്ലായ്മ എന്നിവയെല്ലാം ഈ വിറ്റാമിൻ ഡി കുറവുകൊണ്ട് ഉണ്ടാകാം. 30 മുതൽ 100 വരെയുള്ള അളവിൽ, 30ന് മുകളിലാണ് നിങ്ങളുടെ വിറ്റാമിൻ ഡി ഉള്ളൂ എന്നുണ്ടെങ്കിൽ, ആഴ്ചയിൽ ഒരു തവണയെങ്കിലും വിറ്റാമിൻ ഡി യുടെ സപ്ലിമെന്റുകൾ കഴിക്കേണ്ടതുണ്ട്.

അറുപതിനും മുകളിലാണ് എന്നുണ്ടെങ്കിൽ മാസത്തിൽ ഒരു തവണയെങ്കിലും കഴിച്ചാൽ മതിയാകും. അമ്പതിനും നാൽപതിനും ഇടയിലാണ് എന്നുണ്ടെങ്കിൽ, രണ്ടാഴ്ചയിൽ ഒരു തവണയെങ്കിലും വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തിൽ വിറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുക വഴി ഇതിന്റെ കുറവ് നികത്താൻ ആകും.