സ്ത്രീകൾക്ക് കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെള്ളപോക്ക് എന്നത്. അസ്ഥിയുരുക്കം എന്നെല്ലാം ചിലർ ഇതിനെ പറയാറുണ്ട്. ചെറിയ കുട്ടികളാണ് ഇത് കാണപ്പെടുന്നത് എന്നുണ്ടെങ്കിൽ യോനിഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷൻ കൊണ്ട് മാത്രമല്ല, ഇവരുടെ അടിവസ്ത്രത്തിൽ അമിതമായി ഡിറ്റർജെന്റുകൾ ഉപയോഗിച്ച് അലക്കുന്നത് കൊണ്ടും ഇങ്ങനെ ഉണ്ടാകാം. മുതിർന്നവരിൽ ആണെങ്കിലും ഈ ഭാഗത്തുണ്ടാകുന്ന ചില ഇൻഫെക്ഷനുകളുടെ ഭാഗമായി ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകാറുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്ന സമയത്ത് സ്ത്രീകൾക്ക് തളർച്ച അനുഭവപ്പെടാറുണ്ട്.
ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകുമ്പോൾ ശരീരത്തിലെ പല വിറ്റാമിനുകളും ഇതിലൂടെ നഷ്ടപ്പെട്ടു പോകുന്നതായി കാണുന്നു. നടുവേദന, കാലുകൾക്ക് കഴപ്പ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും, പച്ചക്കറി ഉൾപ്പെടുത്തുക എന്നതാണ് പ്രധാനമായും ഇതിന് ചെയ്യാവുന്ന ഒരു പരിഹാരമാർഗ്ഗം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത്, അതിനു മുൻപും ശേഷവും നല്ലപോലെ വൃത്തിയായി ഈ ഭാഗം കഴുകേണ്ടതുണ്ട്.
അതുപോലെതന്നെ ഈ വെള്ളം പോകുന്ന സമയത്ത് ഇതിൽ രക്തത്തിന്റെയോ മറ്റു സാന്നിധ്യം ഉണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക. ദുർഗന്ധം, മഞ്ഞനിറം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്ത്രീയുടെ മാസമുറയുടെ മുൻപും ശേഷവും ഇത്തരത്തിൽ വെളുത്ത നിറത്തിലുള്ള ഡിസ്ചാർജ് ഉണ്ടാകുന്നത് സാധാരണമാണ്.
അതുപോലെതന്നെ ഓവുലേഷന്റെ സമയത്തും ഇത്തരത്തിൽ വെളുത്ത ഡിസ്ചാർജ് ശരീരത്തു നിന്നും പുറത്തുപോകാം. ഈ കാരണങ്ങൾ കൊണ്ട് തന്നെ അകാരണമായി ഇത്തരത്തിലുള്ള വെള്ളപ്പൊക്ക് ഉണ്ടാകുമ്പോൾ ആണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ധാരാളമായി വെള്ളം കുടിക്കുക എന്നത് ശ്രദ്ധിക്കുക.