ഒരു ഹൈന്ദവ ഗ്രഹത്തിൽ രണ്ടു നേരവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് ആ വീടിന്റെ ഐശ്വര്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകമാണ്. എന്നാൽ ഇന്നും ചില വീടുകളിൽ സന്ധ്യാസമയത്ത് മാത്രമായി നിലവിളക്ക് കൊളുത്തുന്ന ശീലം പാലിക്കുന്നവരുണ്ട്. ഇത് ഒരുതരത്തിൽ പറഞ്ഞാൽ ഐശ്വര്യ കേടും ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഒരു ദിവസം ആരംഭിക്കുന്ന സമയത്ത് വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ച് തുടങ്ങുകയാണ് എന്നുണ്ടെങ്കിൽ അറ്റത്തോളം ഐശ്വര്യം ആ വീടിന് ഇനി ഉണ്ടാകാനില്ല.
അതേസമയം തന്നെ വിളക്ക് കൊളുത്തുന്ന സമയത്ത് ഉപയോഗിക്കുന്നത് തീപ്പെട്ടി ആണ് എന്നുണ്ടെങ്കിൽ ഇതും ഒരു ലക്ഷണക്കേട് ആണ്. ഒരിക്കലും തീപ്പെട്ടി ഉപയോഗിച്ച് നേരിട്ട് വിളക്ക് കത്തിക്കാൻ പാടുള്ളതല്ല. വിളക്ക് കത്തിക്കുന്നതിനായി ഒരു ചിരാതിൽ തിരി കത്തിക്കുകയോ അല്ലെങ്കിൽ കൊടിവിളക്ക് ഉപയോഗിച്ച് നിലവിളക്ക് കത്തിക്കുകയോ ചെയ്യാം. ക്ഷേത്രങ്ങളിലായാലും ഇത്തരത്തിലാണ് നിലവിളക്ക് കത്തിക്കാറുള്ളത്.
തീപ്പെട്ടി ഉപയോഗിച്ച് ഒരിക്കൽ പോലും നിങ്ങൾ വിളക്ക് കത്തിക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ ചിലർ ചെയ്യുന്ന ഒരു തെറ്റാണ് വിളക്ക് കത്തിച്ചിട്ട് ആ തീപ്പെട്ടി പൂജാമുറിയിലോ വിളക്കിന് താഴെയായി സൂക്ഷിക്കുക എന്നത്. ഇത് നിങ്ങളുടെ വീട്ടിലേക്ക് വലിയ പ്രശ്നങ്ങളെ വിളിച്ചുവരുത്താൻ കാരണമാകും.
വിളക്ക് കത്തിച്ച്, ഏറ്റവും കുറഞ്ഞത് 40 മിനിറ്റ് എങ്കിലും കത്തി നിൽക്കേണ്ടതുണ്ട്. ശേഷം ഇത് ഒരിക്കലും ഊതിക്കെടുത്താനോ കൈകൊണ്ട് കെടുത്താനോ പാടില്ല. നിലവിളക്കിലെ തിരികളെ എണ്ണയിലേക്ക് പതിയെ താഴ്ത്തി വേണം വിളക്കിലെ തിരി കെടുത്തേണ്ടത്. നിങ്ങൾ ഇതുവരെ ഈ കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല എങ്കിൽ ഇനിയെങ്കിലും ഇവയെല്ലാം ശ്രദ്ധിച്ചുകൊണ്ട് വിളക്ക് കൊളുത്തുക.