`

ഫാറ്റി ലിവർ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.

ഇന്ന് എല്ലാ ആളുകൾക്കും എന്നപോലെ ലോകത്ത് പൊതുവായുള്ള ഒരു രോഗാവസ്ഥയായി മാറിയിരിക്കുകയാണ് ഫാറ്റി ലിവർ. ആ ഇത്തരത്തിൽ എല്ലാവർക്കും ഉള്ളതുകൊണ്ടുതന്നെ ഇതിനെ നിസ്സാരമായാണ് ആളുകൾ കണക്കാക്കുന്നത്. യഥാർത്ഥത്തിൽ അത്തരം നിസ്സാരമായ ഒരു അവസ്ഥയല്ല ഫാറ്റിലിവർ എന്നത്. ഇങ്ങനെ നിസ്സാരമായി തള്ളിക്കളയുന്നത് കൊണ്ടാണ് അല്പ കാലം കഴിയുമ്പോഴേക്കും വലിയ ഒരു കരൾ രോഗിയായി നിങ്ങൾ മാറുന്നത്. മറ്റ് അവയവങ്ങൾ പോലെയല്ല അവയവത്തിന്റെ ചെറിയ ഒരു ഭാഗം മാത്രം മുറിച്ചുവെച്ച് ഓപ്പറേഷൻ ചെയ്യുന്ന രീതിയാണ് കരളിന് ചെയ്യാറുള്ളത്.

   

ശരീരത്തിലെ നാം കഴിക്കുന്ന ഭക്ഷണം കൊഴുപ്പായി അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നാം അമിതമായി ഭക്ഷണം കഴിക്കുകയും, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ ഇവ അമിതമായി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. പ്രധാനമായും ഇവ കരളിലേക്ക് അടിഞ്ഞുകൂടുന്ന സമയത്ത് ഫാറ്റി ലിവർ ഉണ്ടാവുകയും, ഇത് പിന്നീട് ലിവർ സിറോസിസിലേക്കും, മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ എന്ന അവസ്ഥയെക്കുറിച്ച് നാം അല്പമെങ്കിലും ബോധവാന്മാർ ആയിരിക്കണം.

ഇത് ലക്ഷണങ്ങൾ ഒന്നുമില്ലാത്ത ഒരു രോഗമാണ് എന്നതുകൊണ്ട് തന്നെ തിരിച്ചറിയുക വളരെ പ്രയാസമാണ്. പ്രധാനമായും ധാരാളമായി വ്യായാമം ചെയ്ത അമിതവണ്ണം ഉള്ളവരാണെങ്കിൽ അത് കുറയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അപ്പം തന്നെ അന്നജം ഗ്ലൂക്കോസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രമിക്കാം. ധാരാളമായി ഇലക്കറികളും പച്ചക്കറികളും കഴിക്കുക. ബ്രോക്കോളി എന്നത് ഭക്ഷണത്തിൽ നന്നായി ഉൾപ്പെടുത്താൻ ശ്രമിക്കാം. ഫാറ്റി ലിവർ എന്ന അവസ്ഥയിൽ തന്നെ അതിന് ഇല്ലാതാക്കുക.