`

നിങ്ങൾ ഏതു തരത്തിലുള്ള ആളുകൾ ആകണം എന്നത് ശരീരത്തിലെ ബാക്ടീരിയകൾ തീരുമാനിക്കും.

ഒരു മനുഷ്യ ശരീരത്തിൽ ധാരാളമായി ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ നല്ലവയും ചീത്തവയുമായി രണ്ട് തരത്തിലുള്ളവയും ഉണ്ട്. രണ്ട് ബാക്ടീരിയകളും പ്രധാനമായും അടങ്ങിയിരിക്കുന്നത് ദഹന വ്യവസ്ഥയിലാണ്. എന്നതുകൊണ്ട് തന്നെ ദഹനവ്യവസ്ഥയിൽ തകരാറുകൾ ഉണ്ടാക്കാനും നല്ല അവസ്ഥ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒരു വ്യക്തിയുടെ ചില സ്വഭാവ സവിശേഷതകൾക്ക് കാരണമാകുന്നത് തന്നെ ഈ ബാക്ടീരിയകളുടെ പ്രവർത്തനമാണ്. നല്ല ബാക്ടീരിയകളാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് നല്ല ഓർമശക്തി, നല്ല പ്രതിരോധശേഷി, നല്ല ആരോഗ്യം എന്നിവയെല്ലാം ഉണ്ടായിരിക്കും.

   

എന്നാൽ ചീത്ത ബാക്ടീരിയകൾ നല്ല ബാക്ടീരിയകൾ കൂടുതലായി വളർന്നുവരുന്ന സമയത്ത്, ആ വ്യക്തിക്ക് ഡിപ്രഷൻ, മറവിരോഗം, ശ്രദ്ധക്കുറവ്, ഓട്ടിസം പോലുള്ള രോഗങ്ങൾ എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് ആവശ്യമായ നല്ല ബാക്ടീരിയകളെ ഉണ്ടാക്കിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം. എന്നാൽ ഇന്ന് പുതിയ ന്യൂതന മാർഗങ്ങൾ ആരോഗ്യരംഗത്തും വന്നു എന്നതുകൊണ്ട് തന്നെ, നല്ല ആരോഗ്യസ്ഥിതിയുള്ള ആളുകളിൽ നിന്നും നല്ല ബാക്ടീരിയകളെ ചീത്ത ആരോഗ്യസ്ഥിതിയുള്ള ആളുകളിലേക്ക് എടുത്ത് ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കുന്നു.

എന്നാൽ ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ ധാരാളമായി ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് പ്രശ്നം. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതശൈലി നല്ലപോലെ നിയന്ത്രിച്ച് ആരോഗ്യകരമായി മുന്നോട്ടു പോകാൻ സാധിച്ചാൽ, അത്രയും നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതിനായി നല്ല ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കാം. ആന്റി ഓക്സിഡന്റുകളും, പ്രോബയോട്ടിക്കുകളും ശീലമാക്കാം.