`

കുട്ടികൾ കരഞ്ഞപ്പോൾ മിഠായി വാങ്ങാൻ പോയ വാപ്പയുടെ ജീവനറ്റ മൃതദേഹമാണ് തിരിച്ചുവന്നത്.

മരണത്തിന്റെ പിറ്റേന്ന് അവൾ നീണ്ട ഉറക്കത്തിൽ നിന്നും എഴുന്നേറ്റു വെറുതെ അരികിലൊന്ന് തപ്പി നോക്കി. ഇല്ല ഇനി മുതൽ എൻറെ പാതി എന്ന് ഞാൻ കരുതിയ എൻറെ ഇക്കാ ഇന്നലെ വൈകിട്ടാണ് എല്ലാവരും കൂടി പള്ളിയിലേക്ക് കൊണ്ടുപോയത്. രാവിലെ കുട്ടികൾ മിഠായി വേണമെന്ന് പറഞ്ഞപ്പോൾ അത് വാങ്ങിക്കാൻ അങ്ങാടിയിലേക്ക് പോയതാണ് കുറെ സമയം കഴിഞ്ഞും തിരിച്ചെത്തിയില്ല പിന്നീട് വന്നത് ആംബുലൻസിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഉറക്കെ കരഞ്ഞത് മാത്രം ഓർമ്മയുള്ളൂ പിന്നെ ആരൊക്കെയോ ചേർന്ന് എന്നെ ഉണർത്തി താങ്ങിയെടുത്തു കൊണ്ടുവന്ന് കാണിച്ചു അന്നേരം കണ്ടു.

   

മോൻ ബാപ്പയുടെ അടുത്തിരിക്കുന്നത് കരഞ്ഞ് തളർന്നു പാവം. മോള് അകത്ത് ആരുടെയോ കയ്യിലാണ്. അവളും തളർന്നു കാണും ഇനി ഇവർ രണ്ടുപേരും എങ്ങനെ ഉറങ്ങും. ഒരു ദിവസം പോലും ബാപ്പയില്ലാതെ ഉറങ്ങാത്ത കുട്ടികളാണ്. നേരം വൈകി വരുന്ന ദിവസം കാത്തിരിക്കും രണ്ടാളും വന്നു ഓരോ ഉമ്മ കിട്ടിയാൽ മാത്രമേ രണ്ടാളും ഉറങ്ങൂ. അറിയില്ല കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞില്ല വീണ്ടും തളർന്നുവീണു ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടുവന്നു കിടത്തി എന്നെ വീണ്ടും പിന്നെ ഉണർന്നത് ഇപ്പോഴാണ്. കുട്ടികൾ എങ്ങനെയൊക്കെയോ ഉറങ്ങിക്കാണും. മുൻപോട്ടുള്ള ജീവിതം വെറും ശൂന്യം മാത്രമാണ്.

ഇക്കയുള്ളപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല പറയുന്നതെല്ലാം ഉടനെ അല്ലെങ്കിലും കിട്ടിയിരുന്നു .നാളെ കഴിഞ്ഞാൽ എങ്ങനെ ജീവിക്കും കുട്ടികളുടെ പഠനം ജീവിത ചെലവുകൾ എല്ലാം എങ്ങനെ നോക്കും. കയ്യിൽ ഒരു ഡിഗ്രി ഉണ്ടെന്ന് പറയാം പക്ഷേ ജോലി ഇതുവരെ ആയില്ല. ഒരു ജോലി ശരിയായതാണ് അന്ന് ഇക്ക പോകണ്ട എന്നു പറഞ്ഞു. അത് ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ നന്നായേനെ. നാളെ മുതൽ എൻറെ മക്കൾ പട്ടിണി കിടക്കേണ്ടി വരുമോ അറിയില്ല. ഇക്കയുടെ കടങ്ങൾ ആരാണ് അത് വീട്ടാൻ ഉണ്ടാകുക. അവരോട് ഞാൻ എന്ത് സമാധാനം പറയും. ആരാണ് എനിക്കൊരു സഹായത്തിന് ഉണ്ടാകുക.

എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുന്നു. ഉറക്കത്തിൽ നിന്നും ഉണർന്ന അവൾ പുറത്തേക്കിറങ്ങി കുഞ്ഞ് കരയുന്നു ഇന്നലെ മുതൽ മക്കൾ രണ്ടാളും ഒന്നും കഴിച്ചിട്ടുണ്ടാകില്ല എനിക്കും വിശക്കുന്നുണ്ട്.അടുക്കളയിൽ കയറി നോക്കി ഉമ്മ രാവിലെ ചായ ഉണ്ടാക്കിയിട്ടുണ്ട് അത് എടുത്തു കുറച്ചു കുടിച്ചു. കുറിച്ച് എടുത്തു മക്കൾക്കും കൊടുത്തു .മകൻ വന്നു പറഞ്ഞു ഉമ്മീ നാളെയാണ് സ്കൂൾ ഫീസ് അടയ്ക്കേണ്ടത് ബസ്സിന്റെ പൈസയും കൊടുക്കണം ബാപ്പ നമ്മളെ വിട്ടിട്ട് പോയില്ലേ.. നമ്മൾ ഇനി എന്തു ചെയ്യും.