`

ചിരഞ്ജീവിയുടെ ഗോഡ് ഫാദർ ലൂസിഫറിന്റെ കോപ്പി.

മലയാളത്തിൻറെ ഏറ്റവും വമ്പൻ ചിത്രമായ ലൂസിഫർ തെലുങ്ക് റീമേക്ക് ആണ് ഗോഡ് ഫാദർ എന്ന നെയ്മിൽ ഇറങ്ങുന്നത് ഇന്ന് ചിത്രത്തിൻറെ ടീസർ പുറത്തുവിടുകയുണ്ടായി. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ദിന സ്പെഷ്യൽ ആയിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത് വലിയ മാറ്റങ്ങളോടു കൂടിവരുന്ന ചിത്രം എന്നാണ് ലൂസിഫറിനെ മാറ്റിനിർത്തിക്കൊണ്ട് ഗോഡ് ഫാദറിന്റെ സംവിധായകൻ മോഹൻരാജ പറഞ്ഞത്. സ്ക്രിപ്റ്റിൽ വലിയ മാറ്റങ്ങൾ ഉണ്ട് ലൂസിഫർ റീമേക്ക് അല്ല മറ്റൊരു ചിത്രമായി ആണ് ഒരുങ്ങുന്നത് എന്ന വലിയ കാര്യങ്ങളൊക്കെയാണ് മോഹൻരാജ് എന്ന സംവിധായകൻ പറയുന്നത്.

   

എന്നാൽ ഒരു മാറ്റവും വരാതെ തികച്ചും ഒരു റീമേക്കാണ് കാണിച്ചിരിക്കുകയാണ് ടീസറിലൂടെ തന്നെ .വലിയ കാര്യങ്ങളാണ് മോഹൻരാജ് എന്ന സംവിധായകൻ പറഞ്ഞത് സിനിമയിലെ തെലുങ്ക് പ്രേക്ഷകർക്ക് വേണ്ടിയുള്ള വലിയ മാറ്റങ്ങൾ ഗോഡ് ഫാദറിൽ ഉണ്ട് എന്നാണ്. എന്നാൽ ടീസർ കാണിച്ചിരിക്കുന്നത് തികച്ചും ലൂസിഫറിന്റെ ഒരു റീമേക്ക് തന്നെ കാണിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത് പൃഥ്വിരാജ് മുരളി ഗോപി ഒരുക്കി വെച്ചിരിക്കുന്ന അതേപോലെ തന്നെയാണ് കാണിച്ചിരിക്കുന്നത്.

ചില മാസ്സ് രംഗങ്ങൾ മാറ്റി നിർത്തിയാൽ എല്ലാം ലൂസിഫറിന്റെ അതേ കോപ്പി. മലയാളികൾ പറയുന്നതുപോലെ ഈച്ച കോപ്പി എന്ന് വേണമെങ്കിൽ പറയാം. മാസ്സ് രംഗങ്ങൾ വരുമ്പോൾ മോഹൻലാൽ ഒരു തോക്കാണ് ഉപയോഗിച്ചത് എങ്കിൽ ചിരഞ്ജീവി രണ്ടു തോക്ക് ഉപയോഗിക്കുന്നു. അതിനോടൊപ്പം തന്നെ മാസ് കാണിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നു.