`

സ്കൂളിലെ ഒന്നാം റാങ്കുകാരനെ വർഷങ്ങൾക്ക് ശേഷം മാഷ് കണ്ടപ്പോൾ.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന കർണ്ണൻ സൂര്യപുത്രൻ. എന്നോട് തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയ നാളുകൾ ആയിരുന്നു അത്. തീരെ ഇഷ്ടമില്ലാഞ്ഞിട്ടാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ വേറൊരു വഴിയും ഇല്ലാത്തതു കൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ് .രാവിലെയും വൈകുന്നേരവും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു. ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ നന്നായി പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടവനായിരുന്നു.

   

പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി. യാത്രക്കാരിൽ ചിലർ സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ പരിചയഭാവതിൽ അവർ ചിരിക്കുമ്പോൾ തിരിച്ചൊന്നു പുഞ്ചിരിക്കാൻ നന്നായി പാടുപെട്ടു. ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ. പ്രായം നന്നായി കുറവായതുകൊണ്ട് മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വായിച്ചാലും ആയിരുന്നു .ചിലപ്പോൾ എൻറെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ മായിരുന്നതായിരിക്കാം.

രാത്രി 8:30 അവസാന ബസ്റ്റോപ്പിൽ നിന്നും പുറപ്പെട്ടു. ടിക്കറ്റ് എല്ലാം എടുത്തുകൊടുത്ത് പിൻസീറ്റിൽ പോയിരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്നവർ ചോദിച്ചു മോന്റെ പേര് എന്താ? അജ്മൽ പൈസ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ അയാളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ? അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകുന്നേരവും എന്നും ആ ബസ്സിൽ വരുന്ന ആളാണ്.

കഷണ്ടി കയറിയ തലയും അരച്ച മീശയും മുണ്ടും ഷർട്ടും ആണ് വേഷം. ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറക്കിവെച്ചിട്ടുണ്ട്. ബസ് ചാർജ് ആവശ്യമായ കാശ് കൃത്യം ചില്ലറ ദിനം തരുന്ന അപൂർവം യാത്രക്കാരിൽ ഒരാൾ. ചേട്ടൻ പറഞ്ഞോളൂ ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു. ഇപ്പോൾ കുറെ നാളായി മോനെ ഞാൻ കാണുന്നു മുഖത്ത് വല്ലാത്ത ഒരു സങ്കട ഭാവം ചിലപ്പോൾ ഈ ലോകത്ത് ഒന്നുമല്ല നിന്റെ വയസ്സിന് ചേരാത്ത പക്വതവരുത്താൻ കഷ്ടപ്പെടുന്നത് പോലെ.