`

ഹരികൃഷ്ണൻസ് 2 വിൽ ഫഹദ് ഫാസിലും!

എന്തായാലും അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും ചൂടുള്ള വാർത്തയായി മാറിയിരിക്കുന്നത് ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം വരുന്നു എന്നത് തന്നെയാണ്. 1998 ഫാസിൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണൻസ്. മമ്മൂട്ടി, മോഹൻലാൽ ജൂലി ചൗള കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ചിത്രം. മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. രണ്ടു താര രാജാക്കന്മാർ ഒന്നിച്ച ഹരികൃഷ്ണൻസ് പ്രത്യേകതകളും നിറഞ്ഞ സിനിമയായിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ സൂചിത്ര മോഹൻലാലാണ് ചിത്രം നിർമ്മിച്ചത് കവിയും തിരക്കഥയും നിർമ്മിച്ചത് ഫാസിൽ തന്നെയാണ്.

   

കൈതപ്പുറം ദാമോദര നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയപ്പോൾ ചിത്രത്തിലെ എല്ലാ പാട്ടുകളും മലയാളികൾ ഏറ്റെടുത്തു. ഇപ്പോഴിതാ ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സ്ട്രോങ്ങ് ആയി തന്നെ വരുന്നുണ്ട് .മാത്രമല്ല മോഹൻലാലും മമ്മൂട്ടിക്കും ഒപ്പം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രം അഭിനയിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ക്രിസ്റ്റഫർ രഞ്ജിത്ത് എം ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുക്കണ്ണവ ഒരു യാത്ര കുറിപ്പ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി .ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്നീ ചിത്രങ്ങളിലാണ് മോഹൻലാലിൻറെതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. റാം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിലേക്ക് കടക്കാതിരിക്കുകയാണ് മോഹൻലാൽ ഉടനെ തന്നെ.