നമ്മുടെ ജീവിതത്തിന്റെ പകുതി ഭാഗവും നാം ചെലവഴിക്കുന്നത് നമ്മുടെ വീട്ടിലെ ബെഡ്റൂമിലാണ്. നമ്മൾ ഉറങ്ങുന്ന സമയമാണ് നമ്മുടെ ജീവിതത്തിന്റെ പകുതി ഭാഗവും. അതുകൊണ്ടുതന്നെ ഏറ്റവും സ്വസ്ഥവും സമാധാനവും ആയി ഉറങ്ങാൻ വേണ്ട അന്തരീക്ഷം ഒരു ബെഡ്റൂമിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രധാനമായും വീട് പണിയുന്ന സമയത്ത് വീടിന്റെ കന്നിമൂല ഭാഗത്ത് വീടിന്റെ പ്രധാനപ്പെട്ട കിടപ്പുമുറിക്കാനുള്ള സ്ഥാനം കണ്ടെത്തണം. കിടപ്പുമുറിയുടെ സ്ഥാനം മാത്രമല്ല അവിടെയുള്ള വസ്തുക്കളുടെ സ്ഥാനവും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
കിടക്കാൻ ഉപയോഗിക്കുന്ന കട്ടിലിന് ഏറ്റവും ഉചിതമായ ദിക്ക് എന്നത് തെക്കോട്ട് തലവന്ന് വടക്കോട്ട് കാലു വെച്ച് കിടക്കുന്ന പൊസിഷൻ ആണ്. കിഴക്കോട്ട് തലവച്ച് പടിഞ്ഞാറോട്ട് കാലു വെച്ച് കിടക്കുന്നതും തെറ്റല്ല. ഇവ രണ്ടുമല്ലാതെ മറ്റു രണ്ടു ദിക്കിലേക്കും തല വച്ചു കിടക്കുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കിയെടുക്കുകയും, നമ്മുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ വരുത്തിവെക്കാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, തലയണയുടെ അടിഭാഗത്ത് ഒരു ചെറുനാരങ്ങ വച്ച് കിടന്നുറങ്ങുക എന്നുള്ളത്. ചെറുനാരങ്ങ എന്നത് തമ്മിലുള്ള സകലമായ നെഗറ്റീവ് ഇല്ലാതാക്കാൻ കഴിവുള്ള ഒരു വസ്തു ആണ്.
എല്ലാത്തരത്തിലുള്ള ഐശ്വര്യപരമായ കാര്യങ്ങൾക്കും നാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കണ്ണേറ് പോലുള്ള മറ്റു ദോഷങ്ങളെ ഇല്ലാതാക്കാനും ചെറുനാരങ്ങ ഉപയോഗിക്കുന്നതായി കാണാറുണ്ട്. ഇത്തരത്തിൽ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിഭാഗത്ത് ചെറുനാരങ്ങ വെച്ച് കിടന്നുറങ്ങുമ്പോൾ നമ്മിലുള്ള ദോഷകരമായ കാര്യങ്ങൾ മാറി കിട്ടുകയും, ഐശ്വര്യം വന്നുചേരുകയും, സമാധാനവും സന്തോഷവും നിറയുകയും ചെയ്യുന്നു.