`

സന്ധിവേദന, ഭക്ഷണത്തിൽ ഈ ഒരു വസ്തു വേദനസംഹാരിക്ക് പകരമായി ഉപയോഗിക്കാം.

ശരീരത്തിലെ വേദനകൾ ഉണ്ടാവുന്ന സമയത്ത് വേദനസംഹാരികൾ കഴിക്കുക പതിവായിട്ടുള്ള ആളുകളാണ് മലയാളികൾ. എന്നാൽ യഥാർത്ഥത്തിൽ ഈ വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നത് മറ്റു പല അവസ്ഥകളിലേക്ക് നമ്മെ എത്തിക്കാൻ ഇടയുണ്ട് എന്നത് മനസ്സിലാക്കിയിരിക്കുക. അതുകൊണ്ടുതന്നെ വേദനകൾ ഉണ്ടാവുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സകളും മരുന്നുകളും ചെയ്യുകയാണ് ഉചിതം. പ്രധാനമായും 60 വയസ്സിന് ശേഷമാണ് ശരീരത്തിലെ സന്ധിവാതം പോലുള്ള അവസ്ഥകൾ ആധിയാലങ്ങളിൽ കണ്ടിരുന്നത്.

   

എന്നാൽ ഇന്ന് കാലം മാറിയപ്പോൾ രോഗങ്ങളുടെ പ്രായവും മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇരുപതിന് ശേഷവും 30ന് ശേഷവും എല്ലാം തന്നെ ഈ വാതരോഗങ്ങൾ ആളുകളിൽ കണ്ടുവരുന്നു. ഈ വാതരോഗങ്ങൾ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി വരുന്നത് അമിതവണ്ണം തന്നെയാണ്. ശരീരഭാരം അമിതമായി വർദ്ധിച്ചിട്ടുള്ള ആളുകൾക്ക് വാതരോഗം വന്നാൽ, ഈ ഭാരം കുറയ്ക്കുക എന്നതാണ് പ്രതിവിധിയായി ഡോക്ടേഴ്സ് പറയുന്നത്. കാരണം വാദത്തിനോടൊപ്പം തന്നെ ശരീരത്തിന്റെ അത്രയും ഭാരം താങ്ങാനുള്ള ശേഷി കാലുകളിലോ, എല്ലുകൾക്കോ, സന്ധികൾക്കോ ഇല്ലാതെ വരുന്നു.

അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുക ഒരു പരിധി വരെ വാധ രോഗങ്ങളെ അമിതമായി വർദ്ധിക്കാതെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. ഒപ്പം തന്നെ ഭക്ഷണത്തിൽ നല്ലപോലെ ശ്രദ്ധ നമുക്ക് ഉണ്ടായിരിക്കണം. ആരോഗ്യകരമായി എല്ലാ ഭക്ഷണത്തെയും മാറ്റി കഴിക്കാൻ ശ്രദ്ധിക്കുക. പ്രധാനമായും എണ്ണകളുടെ ഉപയോഗം കുറയ്ക്കാം ഇതിന് പകരമായി ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പല വേദന സംഹാരികളുടെയും ഒരു പകരക്കാരനായി നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഒലിവ് ഓയിൽ.