`

പ്രമേഹം കണ്ണുകളെ ബാധിച്ചാൽ സംഭവിക്കാൻ പോകുന്നത്.

പ്രമേഹം എന്ന അവസ്ഥയുടെ തീവ്രത നമുക്കറിയാം. ഇത് ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ ഓരോ അവയവത്തെയായി കാർന്നു തിന്നുന്ന ഒന്നാണ്. പല അവയവങ്ങളുടെയും പ്രവർത്തനത്തെ തന്നെ ക്ഷയിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ് പ്രമേഹം എന്ന രോഗം. ഇത് പ്രധാനമായും നമ്മുടെ ശരീരത്തിന്റെ രക്തക്കുഴലുകളെ ബാധിക്കുമ്പോൾ ശരീരത്തിന്റെ പല ഭാഗത്തേക്ക് ഉള്ള രക്തയോട്ടം തടസ്സപ്പെടുകയും, ഇത് ഏത് ഭാഗത്തേക്കാണ് പോകുന്നത് ആ അവയവത്തിന് തകരാർ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

   

പ്രമേഹം ഉണ്ടാകുമ്പോൾ കണ്ണിന് കാഴ്ച നഷ്ടപ്പെടുക, ചെവിക്ക് കേൾവി നഷ്ടപ്പെടുക, കാലുകൾ പരിക്കുപറ്റി മുറിവ് വലുതായി ഈ കാല് തന്നെ മുറിച്ച് മാറ്റാൻകാരണമാകുന്ന അവസ്ഥ ഉണ്ടാവുക എന്നതെല്ലാം പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കാറുള്ളതാണ്. പ്രധാനമായും കണ്ണുകളിലേക്ക് പ്രമേഹം ബാധിക്കുന്നത് രണ്ടുതരത്തിലാണ്. കണ്ണുകളുടെ കാഴ്ച പെട്ടെന്ന് തന്നെ പൂർണമായി നഷ്ടപ്പെടാനുള്ള ഒരു അവസ്ഥയും, രണ്ടാമതായി ഇത് നാമറിയാതെ തന്നെ കാഴ്ച കുറഞ്ഞു നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്ന അവസ്ഥ.

രക്ത കുഴലുകൾക്ക് കട്ടികുറഞ് രക്തം കട്ടപിടിച് ബ്ലോക്ക് ഉണ്ടായി, കണ്ണിലേക്ക് രക്തവും ഓക്സിജനും എല്ലാം എത്താതെ വരുന്ന അവസ്ഥ കൊണ്ട് കാഴ്ച നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി എന്നു പറയുന്നത്. കണ്ണിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടിയും ഇത്തരത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ പ്രമേഹം നിയന്ത്രിക്കുക പ്രധാനപ്പെട്ട ഒരു ആവശ്യമാണ്. പ്രമേഹ നിയന്ത്രണത്തിനായി ഭക്ഷണ നിയന്ത്രണവും, വ്യായാമവും, ജീവിതശൈലി ക്രമീകരണവും എല്ലാം പ്രത്യേകം ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ് എന്ന ബോധ്യം ഉണ്ടായിരിക്കണം.