`

പച്ചവെള്ളം കുടിച്ചാലും തടിക്കുന്ന ശരീര പ്രകൃതിയാണോ നിങ്ങളുടേത്.

ശരീരം തടിച്ച് വീർത്ത ആളുകളെ കാണുമ്പോൾ കാണുന്നവർക്ക് അത് ഒരു തമാശയാണ്. എന്നാൽ പച്ചവെള്ളം കുടിച്ചാൽ പോലും ശരീരം വീർക്കുന്ന ആളുകളുണ്ട്. ധാരാളം ഭക്ഷണം കഴിക്കുന്നത് കൊണ്ടായിരിക്കും ഇല്ല ഇവർ ഇത്രയും തടിച്ചു വീർത്തിരിക്കുന്നത്. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിൽ ഇലക്കറികൾ പച്ചക്കറികൾ ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ കുറവായിരിക്കും. പകരം വെളുത്ത വിഷങ്ങൾ ആയിട്ടുള്ള പഞ്ചസാര, മൈത, വെളുത്ത ചോറ് എന്നിവയെല്ലാമാണ് കഴിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ തടിച്ചു വീർക്കുമെന്ന് ഉറപ്പാണ്. ശരീരം തടിക്കുക മാത്രമല്ല ഇതിനോടൊപ്പം തന്നെ ഒരുപാട് രോഗങ്ങളും വന്നുചേരാൻ സാധ്യതയുണ്ട്.

   

ഇത്തരത്തിൽ തടിച്ച ആളുകൾക്ക് കൂടവയറും ഉണ്ടാകുന്നത് സാധാരണമാണ്. ആയതുകൊണ്ട് തന്നെ പൊണ്ണത്തടി ഉള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിനെ അല്പമെങ്കിലും കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, തീർച്ചയായും അതിനുള്ള മാറ്റം നിങ്ങളുടെ ശരീരത്തിലും കാണാനാകും. നിങ്ങളുടെ ശരീരത്തിന്റെ ഉയരവും ശരീരത്തിന്റെ ഭാരവും തമ്മിൽ കാൽക്കുലേറ്റ് ചെയ്താണ് ബോഡി മാസ് ഇൻഡക്സ് കണ്ടെത്തുന്നത്.

ഇത് 23ൽ കൂടുതലായാൽ തന്നെ പൊണ്ണത്തടി ആണ് എന്ന് മനസ്സിലാക്കാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭക്ഷണം വളരെയധികം നിയന്ത്രിച്ച് കൊണ്ടുപോവുക എന്നതാണ് ചെയ്യാനാകുന്നത്. ഇലക്കറികളും, പച്ചക്കറികളും, ഫ്രൂട്ട്സ്, സാലഡുകൾ എന്നിവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തി, പഞ്ചസാര, മൈദ, ഉപ്പ്, ചോറ്, ചപ്പാത്തി എന്നിവയെല്ലാം നിയന്ത്രിച്ചു ഇല്ലാതാക്കാൻ ശ്രമിക്കാം. ദിവസവും ധാരാളമായി വ്യായാമങ്ങളും ചെയ്യാൻ ശ്രമിക്കുക. ചായ, കാപ്പി, ജ്യൂസ് എന്നിങ്ങനെയുള്ള ഒഴിവാക്കി പകരം ധാരാളമായി ചൂടുള്ള വെള്ളം കുടിക്കുക.