`

ഇതൊന്നു മാത്രം ശീലമാക്കിയാൽ മതി എത്ര വലിയ ഗ്യാസ് പ്രശ്നങ്ങളും ഇല്ലാതാകും.

പലപ്പോഴും ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി എന്നത്. അസിഡിറ്റി ചില സമയങ്ങളിൽ ചെറിയ ഒരു കാര്യമല്ല വലിയ പ്രശ്നം തന്നെയാണ് ആളുകളിൽ ഉണ്ടാക്കുന്നത്. അസിഡിറ്റി സംബന്ധമായ പ്രശ്നമുള്ള ആളുകൾക്ക് ദഹന വ്യവസ്ഥയിലെ തകരാറുകൾ ഉണ്ടാകും എന്നത് തീർച്ചയാണ്. ദഹന വ്യവസ്ഥയിലുള്ള ചില ബാക്ടീരിയകളുടെ പ്രവർത്തനമാണ് പലപ്പോഴും അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ചിലർക്ക് നെഞ്ചിരിചിൽ, തലവേദന, ചിലർക്ക് വായു ശല്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. പലരും ചിന്തിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണം ആണ് നമുക്ക് അസിഡിറ്റി ഉണ്ടാക്കുന്നത് എന്നാണ്.

   

എന്നാൽ അതിനേക്കാൾ ഉപരി നാം കഴിക്കുന്ന ആ ഭക്ഷണങ്ങൾ ദഹിപ്പിക്കാനോ അതിനെ സ്വീകരിക്കാനോ ഉള്ള ശേഷി നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടായിരിക്കില്ല എന്നതുകൊണ്ടാണ് ഇത്തരത്തിൽ അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായും നല്ല ബാക്ടീരിയയുടെ അളവിലുള്ള കുറവ് ഇതിന് ഒരു വലിയ കാരണമാകാറുണ്ട്. നല്ല ബാക്റ്റീരിയ അളവ് കുറയുകയും ചീത്ത ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്യുമ്പോഴാണ് ഈ പ്രശ്നം ഗുരുതരമാകുന്നത്.

നല്ല ബാക്ടീരിയകൾ നമ്മുടെ ദഹനവ്യവസ്ഥയിൽ ഉണ്ടാകുന്നതിനായി നല്ല ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്തമമാണ്, പ്രധാനമായും മോര് ഒരു നല്ല ഉപാധിയാണ്. അതുപോലെതന്നെ ദിവസവും ഒരു സ്പൂൺ ആപ്പിൾ സിഡർ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകമാണ്. മോര്, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ചേർത്ത് ദിവസവും കുടിക്കുന്നതും, നല്ല ബാക്ടീരിയകൾ ഉണ്ടാക്കുന്നതിനും ഗ്യാസ് ഇല്ലാതാക്കാനും സഹായിക്കുന്നു.