സ്ത്രീകൾക്ക് സ്തന വളർച്ച ഉണ്ടാവുക എന്നുള്ളത് സാധാരണമായി തന്നെ ഒരു ശാരീരിക വ്യവസ്ഥയാണ്. എന്നാൽ ഇതേസമയം തന്നെ പുരുഷന്മാർക്ക് സ്ത്രീകളുടേതിനു സമാനമായ രീതിയിലേക്ക് സ്തനങ്ങൾക്ക് വളർച്ച സംഭവിക്കുക എന്നത് ഒരു രോഗാവസ്ഥയാണ്. ഇത്തരത്തിൽ സ്തനങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ വളർച്ച ഉണ്ടാകുന്നത് ആ വ്യക്തികൾക്ക് മാനസികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതകളുണ്ട്. പലപ്പോഴും ഈ വ്യക്തികളുടെ വീട്ടിലുള്ള ആളുകൾക്ക് ഇത് ഒരു പ്രശ്നമായി അനുഭവപ്പെടണം എന്നില്ല.
എന്നാൽ ആ വ്യക്തിക്ക് മറ്റുള്ള ആളുകളുടെ മുൻപിൽ തന്റെ ശരീരം ഒരു നാണക്കേടായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇത് ആ വ്യക്തിയുടെ മനസ്സിനെ തളർത്തുകയും, എല്ലാ കാര്യങ്ങളിൽനിന്നും പിൻവലിഞ്ഞു നിൽക്കാനുള്ള ഒരു സ്വഭാവം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും തന്നെ ബാധിക്കുന്ന കാര്യമായി ഈ സ്ഥന വളർച്ച മാറുന്നുണ്ടെങ്കിൽ ഇതിനെ മാറ്റിയെടുക്കാൻ ഇന്ന് സർജറികൾ നിലവിലുണ്ട്.
പലർക്കും ഉള്ള ഒരു സംശയമാണ് ഇത്തരത്തിൽ സ്തന വളർച്ച മാറ്റുന്നതിനുള്ള ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ ഒരുപാട് കാലം റെസ്റ്റ് എടുക്കേണ്ടി വരുമോ എന്നുള്ളത്. പ്രധാനമായും ഈ സർജറിക്ക് ശേഷം രണ്ട് ദിവസം മാത്രമാണ് റെസ്റ്റ് ആവശ്യമായിട്ടുള്ളത്. പിന്നീട് നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികളെല്ലാം തന്നെ ചെയ്യാൻ നമുക്ക് സാധിക്കും. മിക്ക സാഹചര്യങ്ങളിലും ഇത്തരത്തിൽ സ്ഥനങ്ങൾക്ക് വളർച്ച ഉണ്ടാകുന്നതിന് കാരണം ഒബെയ്സിറ്റി ആയിരിക്കും. അതുകൊണ്ടുതന്നെ തടിയുള്ള ആളുകൾ അതിനെ കുറയ്ക്കാൻ പരിശ്രമിക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഇനി നിങ്ങൾക്ക് സ്ഥലങ്ങളുടെ വളർച്ചകൊണ്ട് നാണക്കേടോ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല.