`

നിങ്ങൾക്ക് ചെവി കൊട്ടി അടക്കാറുണ്ടോ, എങ്കിൽ മരണ ദുഃഖം ഫലം.

പാരമ്പര്യമായി തന്നെ നാം പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് കൊട്ടിയടക്കുന്നത് എന്തെങ്കിലും ദുഃഖ വാർത്ത കേൾക്കുന്നതിനു മുന്നോഡിയായിട്ടാണ് എന്ന്. ഹൈന്ദവ വിശ്വാസത്തിൽ ഇതിനെ പലപ്പോഴും ആളുകൾ പാരമ്പര്യമായി തന്നെ കൊണ്ടുവരുന്ന ചില ചിന്താഗതികൾ ആണ്. രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്ത് ആയിരിക്കും മിക്ക ആളുകൾക്കും ഇത്തരത്തിൽ ചെവി കൊട്ടി അടയ്ക്കപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ തീർച്ചയായും പിറ്റേദിവസം ഉണർന്നിരിക്കുമ്പോൾ ഒരു മരണവാർത്ത നമ്മെ തേടി വരും എന്ന് വിശ്വസിക്കുന്നു.

   

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് നിങ്ങൾക്ക് മാനസികമായി ഉണ്ടാവുക എന്നുണ്ടെങ്കിൽ തീർച്ചയായും പിറ്റേദിവസം ഉണർന്ന ഉടനെ തന്നെ ശിവക്ഷേത്രത്തിൽ പോയി നല്ലപോലെ ഈശ്വരനോട് മനസ്സിരുത്തി പ്രാർത്ഥിക്കാവുന്നതാണ്. അതുപോലെതന്നെ ഇത്തരത്തിൽ ചെവി അടയ്ക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ, ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ 9 കൂവളത്തിലെ ശിവക്ഷേത്രത്തിൽ സമർപ്പിക്കാം.

9 കൂവളത്തിലേക്ക് പകരമായി 18 എരിക്കിന്റെ പൂവും ക്ഷേത്രത്തിൽ സമർപ്പിച്ച് അഹോര പുഷ്പാഞ്ജലി കഴിക്കാവുന്നതാണ്. ഇത് ശിവനെ ഏറ്റവും പ്രിയപ്പെട്ട പുഷ്പമാണ് എന്നതുകൊണ്ട് തന്നെ ഈ പുഷ്‌പാഞ്‌ജലി കഴിച്ച് പ്രാർത്ഥിക്കുന്നത് വളരെ വലിയ സമാധാനവും ഗുണവും നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ മരണവാർത്തയ്ക്ക് മുന്നോടിയായിട്ട് അല്ലാതെ കൂടിയും ചെവി കൊട്ടി അടയ്ക്കപ്പെടാറുണ്ട്. ഇത് സംഭവിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം കണ്ണേർ പറ്റുക എന്നതാണ്. ജോലി സംബന്ധമായി, നമ്മുടെ സാമ്പത്തിക വളർച്ചയുടെ ഭാഗമായി മറ്റുള്ള ആളുകൾക്ക് നമ്മോട് തോന്നാവുന്ന എന്തെങ്കിലും ദുഷ്ചിന്ത കൊണ്ട് നമുക്ക് കണ്ണേറ് സംഭവിക്കാം.