പല ആളുകൾക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് മുഖത്ത് കറുത്ത പാടുകളും കരിമംഗല്യവും ഉണ്ടാവുക എന്നുള്ളത്. പ്രധാനമായും 40 വയസ്സിനു ശേഷമാണ് ആളുകൾക്ക് ഇത് കണ്ടു വരാറുള്ളത്. പുരുഷന്മാരെക്കാൾ കൂടുതലായും സ്ത്രീകളിൽ ഇത് കാണപ്പെടാറുണ്ട്. ഇതിന്റെ കാരണം ഇവരെല്ലാം മെനോപോസ് സംഭവിക്കുന്ന സമയത്ത് ഹോർമോണുകളിൽ ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ ആണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ചില ആളുകൾക്കെങ്കിലും ഇത് മാനസികമായ വിഷമത്തിലേക്ക് എത്തിക്കാറുണ്ട്.
കാരണം മറ്റുള്ള ആളുകൾക്കും മുൻപിൽ നമ്മുടെ സൗന്ദര്യം കളിയാക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ് ഇവർക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. നമ്മുടെ സ്കിന്നിലുള്ള കോളേജൻ, ഗ്ലൂട്ടത്തയോൺ എന്ന്ങ്ങനെയുള്ള ഘടകങ്ങളുടെ വ്യതിയാനമാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സ്കിന്നിൽ ഉണ്ടാക്കുന്നത്. നമ്മുടെ ചർമ്മത്തിലെ കോശങ്ങളെ ശക്തിപ്പെടുത്താൻ കഴിവുള്ള ഒരു ഘടകമാണ് കോളേജൻ. ഈ കോളേജന്റെ അളവ് കുറയുന്ന സമയത്ത് സ്കിന്നിന്റെ കോശങ്ങൾക്ക് ശക്തി കുറയുകയും, ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുകയും ചെയ്യുന്നത് മൂലം ഇത്തരത്തിൽ കറുത്ത പാടുകൾ മുഖത്ത് പ്രത്യക്ഷപ്പെടാം.
സ്കിന്നിന് വെളുത്ത നിറം നൽകുന്നതും ധർമ്മം കൂടുതൽ സുന്ദരമാക്കാൻ സഹായിക്കുന്നതും ഗ്ലൂട്ടത്തയോൺ ആണ്. പ്രധാനമായും നോൺ വെജിറ്റേറിയൻ ആയിട്ടുള്ള ഭക്ഷണങ്ങളിൽ നിന്നുമാണ് ഈ ഘടകങ്ങളെല്ലാം നമുക്ക് ലഭിക്കുന്നത്. മറ്റൊരു സ്രോതസ്സാണ് പഴവർഗ്ഗങ്ങൾ. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നത് മൂലവും ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും. ഇതു മാത്രമല്ല കോളേജൻ, ഗ്ലൂട്ടത്തയോൺ എന്നിവയുടെ എല്ലാം സപ്ലിമെന്റുകൾ ഇന്ന് നമുക്ക് മെഡിക്കൽ രംഗത്ത് ലഭ്യമാണ്.