`

തൈറോയ്ഡ് ഇനി പേടിക്കേണ്ട ഒരു രോഗമേ അല്ല.

ഇന്ന് തൈറോയ്ഡ് സംബന്ധമായ രോഗാവസ്ഥ ഉള്ള ആളുകൾ ഏറെയാണ്. നമുക്ക് ചുറ്റും തന്നെ ഒരുപാട് ആളുകളെ നമുക്ക് കാണാനാകും. തൈറോയ്ഡ് എന്നത് തൊണ്ടയുടെ ഭാഗത്തായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. ഇതിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം കൊണ്ടാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ തൈറോയ്ഡ് ഹോർമോൺ കൂടുന്നതും കുറയുന്നതും ഒരുപോലെ തന്നെ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ തൈറോയ്ഡിന്റെ ശരിയായ അനുപാതം മനസ്സിലാക്കി, ആ അനുപാതത്തിൽ ആക്കി തന്നെ ഇതിനെ നിലനിർത്താനായി വേണ്ട, ഭക്ഷണക്രമങ്ങളും, വ്യായാമ ശീലങ്ങളും, ജീവിതശൈലിയും എല്ലാം പാലിക്കേണ്ടതുണ്ട്.

   

പ്രധാനമായും നമ്മുടെ കരളിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഈ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നുണ്ട്. തൈറോയ്ഡ് ഹോർമോൺ വ്യതിയാനം വരുന്ന സമയത്ത് ആളുകൾ പെട്ടെന്ന് തടിക്കാനും പെട്ടെന്ന് ക്ഷീണിക്കാനും സാധ്യതകളുണ്ട്. ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകൾ ഉണ്ടാകുന്ന സമയത്ത് ശരീരത്തിന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളും ശരിയായ രീതിയിൽ നടക്കും. അതുകൊണ്ടുതന്നെ നല്ല ബാക്ടീരിയകളെ ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണക്രമങ്ങൾ നമുക്ക് പാലിക്കാം. ഭക്ഷണക്രമത്തിൽ മാത്രമല്ല ദിവസവും ഒരു അരമണിക്കൂർ എങ്കിലും നല്ല രീതിയിൽ തന്നെ വ്യായാമങ്ങൾ ചെയ്യണം. കഴുത്തിന്റെ ഭാഗത്തേക്ക് അധികം സ്ട്രെച്ച് വരുന്ന രീതിയിലുള്ള യോഗ മുറകൾ ചെയ്യുന്നതും നല്ലതാണ്.

കൂടുതലായും തൈറോയ്ഡ് ഗ്രന്ഥിക്ക് ഇറിറ്റേഷൻ ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. ക്യാബേജ്, കോളിഫ്ലവർ, ബ്രോക്കോളി എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങൾ അമിതമാക്കാൻ സാധ്യതയുള്ളവയാണ്. അതുകൊണ്ട് ഇവ പൂർണമായും ഒഴിവാക്കാം. എപ്പോഴും പാചകം ചെയ്യുന്ന സമയത്ത് എണ്ണ ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക. ഒലിവ് ഓയിൽ ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുമെങ്കിൽ കൂടുതൽ നല്ലത്.