പലപ്പോഴും മൂത്രത്തിൽ കല്ല് കിഡ്നി സ്റ്റോൺ എന്നിങ്ങനെയെല്ലാം വിഷമിക്കുന്ന ആളുകൾ ഉണ്ടാകും. ഈ സ്റ്റോണിന്റെ എല്ലാം വേദന എന്ന് പറയുന്നത് വളരെ കഠിനമായിരിക്കും. സഹിക്കാൻ പോലും കഴിയാത്ത അത്ര വേദന ഉണ്ടാകുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ. കിഡ്നികളിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. പലപ്പോഴും നാം കേട്ടിട്ടുള്ള ഒരു കാരണം എന്നത് വെള്ളം കൂടി കുറയുന്നതാണ് എന്നാണ്. എന്നാൽ വെള്ളത്തിന്റെ അളവ് കുറയുന്നത് മാത്രമല്ല കല്ലുണ്ടാകുന്നതിന് കാരണമാകുന്നത് ചില ഭക്ഷണങ്ങൾ കൂടിയാണ്.
ഇന്ന് നാം അധികവും കഴിക്കുന്നത് ഹോട്ടൽ ഭക്ഷണങ്ങളും, ബേക്കറി പദാർത്ഥങ്ങളുമാണ് ഇവ വലിയ രീതിയിൽ തന്നെ നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നുണ്ട്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആണെങ്കിൽ കൂടിയും അമിതമായ അളവിൽ ശരീരത്തിലേക്ക് പ്രോട്ടീൻ എത്തുന്നത് പലതരത്തിലും സ്റ്റോൺ ഉണ്ടാകാൻ കാരണമായി മാറുന്നു. സ്റ്റോൺ യൂറിക്കാസിഡ് കൂടുന്നത് കൊണ്ടും ഉണ്ടാകാം. ഇതിന്റെ കാരണവും പ്രോട്ടീൻ അമിതമായി ഉണ്ടാകുമ്പോൾ ഇതിൽ നിന്നും ഉണ്ടാക്കപ്പെടുന്ന പ്യൂരിൻ എന്ന അംശമാണ്. ഈ പ്യൂരിൻ അധികമായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് ചുവന്ന മാംസങ്ങളിലൂടെയാണ്.
ബീഫ്, മട്ടൻ, പോർക്ക്, താറാവ് എന്നിവയുടെ എല്ലാം മാംസത്തിൽ അമിതമായി പ്യൂരിന്റെ കണ്ടന്റ് ഉണ്ട്. ഒരു പരിധിവരെ ഇവയെ ഒഴിവാക്കി നിർത്താൻ നമുക്ക് ശ്രമിക്കാം. മൈദ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുന്നത്, പഞ്ചസാരയുടെ അളവ് അമിതമായി കൂടുന്നത്, കാർബോഹൈഡ്രേറ്റ് അമിതമായുള്ള ചോറ് കഴിക്കുന്നതും പല രീതിയിൽ നമുക്ക് ശരീരത്തിന് രോഗാവസ്ഥകൾ സൃഷ്ടിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് നാം തന്നെ മുൻകൈയെടുക്കേണ്ടതുണ്ട്.