രാത്രിയിൽ ഉറങ്ങുന്ന സമയത്ത് സ്വപ്നങ്ങൾ കാണുക എന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ നമുക്ക് ചില സൂചനകൾ നൽകുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ. യഥാർത്ഥത്തിൽ ഒരുതവണ നാം നമുക്ക് ഒരുപാട് മാനസികടുപ്പമോ ദേഷ്യമോ ഉണ്ടായിരുന്ന ആളുകളെ സ്വപ്നം കാണുന്നു എന്നത് ഒരു സൂചനയായല്ലാ കരുതേണ്ടത്, അത് നമുക്ക് അവരോടുള്ള മാനസിക അടുപ്പത്തിന്റേതാണ്. എന്നാൽ തുടർച്ചയായി ഒരുപാട് തവണ ഈ മരിച്ചുപോയ ആളുകളെ സ്വപ്നം കാണുന്നുണ്ടെങ്കിൽ ഇത് ഒരു സൂചന തന്നെയായാണ് കാക്കാക്കേണ്ടത്.
നിങ്ങളുടെ ഏറ്റവും ആത്മബന്ധമുള്ള, സ്നേഹമുള്ള ആളുകളെ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലോ, സന്തോഷകരമായ അവസ്ഥയിലാണ് സ്വപ്നത്തിൽ വരുന്നത് എന്നുണ്ടെങ്കിൽ, ഇത് ജീവിതത്തിലേക്ക് ഐശ്വര്യങ്ങൾ വരാൻ പോകുന്നു എന്നതിന്റെ സൂചനയായി കണക്കാക്കാം. അതേസമയം വളരെ പരിതാപകരമായ അവസ്ഥയിൽ യാചിക്കുന്ന അവസ്ഥയിൽ എല്ലാമാണ് സ്വപ്നത്തിൽ വരുന്നത് എന്നുണ്ടെങ്കിൽ, ഇവർക്ക് ആത്മശാന്തിക്കായുള്ള ചില പൂജകൾ ചെയ്യേണ്ടതുണ്ട് എന്നതും വ്യക്തമാക്കുന്നു. മരിച്ചുപോയ ആളുകൾ നമ്മെ പിന്തുടർന്നു വരുന്നതായാണ് സ്വപ്നത്തിൽ കാണുന്നത് എന്നുണ്ടെങ്കിൽ നമുക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നാണ് കണക്കാക്കുന്നത്.
അതേസമയം മരിച്ചുപോയ ആത്മാക്കൾ കരയുന്നതും വിഷമിക്കുന്നതും ആയി കാണുന്നുണ്ടെങ്കിൽ ഇവർക്ക് വേണ്ട പൂജാകർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അതേസമയം മരിച്ചുപോയ ആളുകളെ പിന്തുടർന്ന് നാം പോകുന്നതാണ് സ്വപ്നം കാണുന്നത് എന്നുണ്ടെങ്കിൽ നമ്മുടെ ആരോഗ്യം ക്ഷയിക്കുന്നു നമുക്ക് രോഗങ്ങൾ വരാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു എന്നതാണ് സൂചനയായി കണക്കാക്കുന്നത്. നമുക്കുണ്ടാകുന്ന ഓരോ സ്വപ്നങ്ങളും ഓരോ സൂചന തന്നെയാണ്. ഇത് മരിച്ചുപോയവരെയാണ് എങ്കിൽ അതുമായി സംബന്ധിച്ചിട്ടുള്ള സൂചനയാണ് നമുക്ക് നൽകുന്നത്.